ആ ഘോര ശീതകാലെ മഞ്ഞിൻ കാറ്റൂതി
മണ്ണും വെള്ളവും നൽ കല്ലി-രു-മ്പായി
ഒന്നിനുമേൽ ഒന്നായ് മഞ്ഞിൻ മാരിയായ്
ആ ഘോര ശീത കാലം! പണ്ടു-പണ്ടഹോ
സ്വർ ഭൂമിയും അടങ്ങാ സർവ്വശക്തൻ താൻ
വാനഭൂ നീങ്ങിപ്പോം ത-ന്റെ വാഴ്ചയിൽ
ശൈത്യമേറും രാവിൽ വെറും പുൽക്കൂട്ടിൽ
ഹാ! ദൈവജാതനായി ക്രിസ്ത-നാ-മേശു
സ്വർ ദൂതർ വന്ദ്യനായോൻ താഴ്മയോടിതാ
മാതൃപാൽ നുരന്നു പു-ല്ലി-ൻ മെ-ത്തമേൽ
ദൂതർ കുമ്പിടുന്നോൻ വി-ന-യത്തോടെ
ആ കാലികളിൻ ഭക്തി ഏറ്റു-വാ-ങ്ങുന്നു
വൻ മാലഘമാർ വൃന്ദം ഒത്തുചേർന്നിതാ
ചെ-റൂബിം സാറാഫിം ചുറ്റി പ-റ-ന്നു
കന്യകയാം മറിയം വാഴ്ത്തപ്പെട്ടോളായ്
നൽ ചുംബനം നല്കി തൻ സ്നേഹ-മേ-കുന്നു
ഹാ! നൽകുമെന്തവനു സാധുവാം ഈ ഞാൻ?
ആടിനെ നല്കീടും ഇ-ട-യനെങ്കിൽ
ശാസ്ത്രിയായിയെങ്കിൽ, എൻ പങ്കു നല്കും
ഹാ! എന്നാലിന്നോ ഞാൻ എൻ ഹൃത്ത-തേകീടും