നിന്റെ സാന്നിധ്യത്തിന്റെ മറവിൽ മറെക്കും.@സങ്കീർത്തനങ്ങൾ 31:20
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

എല്ലൻ എൽ. ഗോരെ, 'ഇൻഡ്യാസ് കോറൽ ലാൻഡ്' -ൽ നിന്നും: ഹിംസ് ഓഫ് ക്രിസ്റ്റ്യൻ ഫെയ്‌ത്ത്‌ 1883 (In the Secret of His Presence). സൈമണ്‍ സഖറിയ, 2016.

ജോർജ്ജ് സി. സ്റ്റെബിൻസ് (🔊 pdf nwc).

ഛായാചിത്രം
എല്ലൻ എൽ. ഗോരെ
(1853–1937)

ഈ മനോഹര ഗാനത്തിന്റെ രചയിതാവ് ഇന്ത്യയിലെ ഉയർന്ന ജാതിയിൽ പെട്ട ഒരു ആളായിരുന്നു. അവരുടെ ക്രിസ്തുമതത്തിലേക്കുള്ള മാറ്റത്തിനു ശേഷം, ഒരു ഇഗ്ളീഷ് പാതിരിയുടെ കൂടെ കുറച്ചു വർഷങ്ങൾ ചിലവാക്കുകയും അവിടെ വച്ച് ഈ കവിത രചിക്കയും ചെയ്തു എന്നു പറയപ്പെടുന്നു. അവർ ഗ്രന്ഥകർത്താവായുള്ള ഒരു പുസ്തകത്തിൽ ഈ കവിത ആദ്യമായി പ്രത്യക്ഷപ്പെട്ടു. ബ്രൂക്ക്ലിൻ ന്യൂയോർക്കിലെ ഒരു പള്ളിയിലെ സമർപ്പണ വേളയിൽ [ജോർജ്ജ് സ്റ്റെബിൻസിനാൽ] ഈ ഗാനം ആദ്യമായി ആലപിക്കപ്പെട്ടു. ഇതു മിക്കപ്പോഴും ഒരു സമർപ്പണ ഗാനമായും പിന്നീട് പല സമയത്തും സുവിശേഷഘോഷണ യോഗങ്ങളിലും ആവർത്തിച്ചു ആലപിക്കപ്പെട്ടു. എന്നാൽ1883-84 ലെ മഞ്ഞുകാലങ്ങളിൽ മിസ്റ്റർ മൂഡിയും ഞാനും ചേർന്നു ലണ്ടനിൽ വച്ച് നടത്തിയ ‘ഓൾ-വിന്റർ മിഷ്യനി’ ൽ വച്ച് ഞാനും അതുപോലെ നിരവധി മാസങ്ങൾ അവിടെ ചിലവഴിച്ചു ആ വേലയിൽ തുണനൽകുകയും ചെയ്ത മിസ്റ്റർ സ്റ്റെബിൻസും അത് ആവർത്തിച്ചു ആലപിക്കയുംചെയ്തപ്പോഴാണു അതു പൊതുജനത്തിനു ഏറ്റവും സുപരിചിതമായത്. പരേതയായ ലേഡി ബെക്കം എന്നവരുടെ മകളും കേണൽ ഡ്‌റൂറി-ലോ യുടെ ഭാര്യയുമായ മിസ്സ്. ബെക്കം പലപ്പോഴുംഈ ഗാനം ആലപിക്കാറുണ്ടായിരുന്നു.

കേണൽ ഡ്‌റൂറി-ലോ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്തു ഒരു മേധാവി ആയിരുന്നു. അദ്ദേഹം ഇന്ത്യൻ വൈസ്രോയിയും ഗവർണർ ജനറലും ആയിരുന്ന ലോഡ് കുർസോണിന്റെ അമ്മാവനും ആയിരുന്നു. ഈ ഗാനം പെട്ടെന്നു പൊതുജനത്തിനു പ്രിയംങ്കരമാകുകയും വരികളുടെ ആഴമായ ആത്മീയ രാഗം അനവധി പേർക്കു അനുഗ്രഹപ്രദമാകുകയും ചെയ്തു.പിൽക്കാലത്തു ഈ ഗാനം ‘ഗോസ്പൽ ഹിംസ്’-ലും ‘സേക്രഡ് സോങ്സ് ആന്റ് സോളോസ്’-ലും പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. അധികം താമസിയാതെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലും എത്തിച്ചേർന്നു. ‘ദി ഗ്രേയ്റ്റ് ചൈന ഇൻലാന്റ് മിഷ്യൻ’ എന്ന സംഘടനയുടെ തലവനായിരുന്ന ഡോ. ഹഡ്സൺ ടെയ്‌ലർ നോർത്ത്ഫീൽഡ് [മസാച്ചുസെറ്റ്സ്] എന്ന സ്ഥലത്തു വച്ചു തന്റെ പ്രവർത്തകരുടെ പ്രിയങ്കരമായ ഗാനം അതാണു എന്നു പറഞ്ഞു.

1890–91 കളിലെ ശൈത്യകാലങ്ങൾ മിസ്റ്റർ സ്റ്റെബിൻസും ഭാര്യയും ഇന്ത്യയിൽ ചിലവഴിച്ചു. മിസ്സ് ഗോരെയുടെ വാസസ്ഥലമായ അലഹബാദ് നഗരം സന്ദർശിക്കുന്ന വേളയിൽ അദ്ദേഹം അവരെ നേരിൽ കണ്ട് പരിചയപ്പെട്ടു. അവർ ഇന്ത്യയിലെ സ്ത്രീകളുടെ ഇടയിലെ മിഷ്യൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി അദ്ദേഹം അവരെ കണ്ടു. സഭാ ഭേദമെന്യേ മറ്റു സുവിശേഷകരാലും പരിചയക്കാരാലും അത്യധികം ആദരിക്കപ്പെടുന്ന തീഷ്ണതയേറിയ ഒരു ദൈവ പൈതലായിരുന്നു അവർ. ഇപ്രകാരം ക്രിസ്തീയ ഗാനവുമായി പേരുകേട്ട രണ്ട് ഗായകർ അന്യോന്യം അവിടെ വച്ച് കണ്ടു മുട്ടി; ഒരാൾ പശ്ചിമദേശത്തുനിന്നും, മറ്റൊരാൾ പാശ്ചാത്യദേശത്തുനിന്നും- ഒരേ നാഥന്റെ സാന്നിധ്യത്താൽ പ്രേരിപ്പിക്കപ്പെട്ടവർ. വിശ്വസിച്ച നാൾ മുതൽ തങ്ങളെ തന്നെ വിശ്വാസത്തിൽ ഉറപ്പിക്കാൻ ‘നാഥന്റെ കൂട്ടായ്‌മ’ ഒരു രഹസ്യമായി കാത്തുസൂക്ഷിച്ച രണ്ടുപേർ.

സാങ്കി, പേജുകൾ. 166-7

എന്തൊരാമോദം എൻ ആത്മത്തിന്നു തന്നിൽ ഒളിപ്പാൻ!
ഗുണപാഠം എത്ര-യേറെ തന്നിൽ നിന്നും പഠിപ്പാൻ!
വൻ പരീക്ഷയൊന്നും മേലിൽ എന്നെ തീരെ ഏശിടാ-
മറഞ്ഞന്നവിടെ പാർക്കും എന്നും സൗഖ്യം സുഖമായി-
ഞാൻ സൗ-ഖ്യം സുഖമായി.

തൻ ചിറ-കിൻ കീഴെ എന്നാത്മാവു കേണീ-ടുന്നേരം,
ശീതള-മാം ഉറ-വയിൽ പോയി ഞാനൊ-ളിച്ചീടും,
മാധുര്യ-മാം തൻ സംസർഗ്ഗം അന്നു വിശ്രാമം നൽകും.
തന്റെ ദിവ്യമൊഴി എനിക്കെന്നും മാധുര്യമത്രേ,
മൊഴി മാ-ധുര്യമത്രേ.

ഞാൻ ചൊല്ലീടും അവനോടെല്ലാ ആകുലങ്ങളും,
ഏറ്റം ശ്രദ്ധയായ് കേൾക്കും അവൻ താൻ ആശ്വസിപ്പിക്കും.
തള്ളുകില്ല അവനെന്നെ പിന്നെ ഒരു നാളിലും,
ഒന്നും ഓർക്കുകില്ല എൻ പാപങ്ങൾ ഒരു നാളിലും,
പാപം ഒ-രു നാളിലും.

അവനർഹിക്കുന്ന സ്നേഹം എനിക്കേകാനാകുമോ?
എന്റെ പാപ ചിന്ത ഓരോന്നും താൻ ഓർത്തുവച്ചീടിൽ.
ഇല്ല! വിശ്വസ്‌തനത്രേ എൻ മിത്രം ഏറെ നമ്പും ഞാൻ,
താൻ മുറിപ്പെടുത്തിയാലും എന്നെ സ്നേഹിക്കുന്നേറ്റം,
എന്നെ സ്നേ-ഹിക്കുന്നേറ്റം.

ക്രിസ്തു-വിന്റെ സ്നേഹ-മാധുര്യം രുചി-ച്ചറിയാമോ?
തൻ ചിറ-കിൻ കീഴ്പ്പോയ് ഒളിക്കുക നിൻ പ്രതിഫലം.
തന്റെ സാന്നിധ്യത്തിൽ നിന്നും നീ അകന്നുപോകുമ്പോൾ,
നീ ഓർമ്മിക്കേണം നാഥൻ മുഖം നിന്റെ ഉള്ളത്തിൽ,
മുഖം നി-ന്റെ ഉള്ളത്തിൽ.

കാർ-മേഘത്തി-ന്നിരുട്ടു മൂടാൻ അനുവദിക്കിൽ,
വൻ സന്തോഷനിറവിൻ ശാന്തി നഷ്ടമായീടും,
അനു-ഗ്രഹ നിറവും നീ അന്നു നഷ്ടമാക്കീടും.
യേശുവിന്റെ ചാരെ നീ എന്നെന്നും ചേർന്നു വസിക്ക,
എന്നും ചേ-ർന്നു വസിക്ക.