അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു.@യിരമ്യാവു 10:12
ഛായാചിത്രം
റോൾഫ് വോണ്‍ വില്യംസ്
1872–1958

ഐസക്ക് വാട്ട്സ്, ഡിവൈൻ ആന്റ് മോറൽ സോങ്ങ്സ് ഫോർ ചിൽഡ്രൻ 1715. സൈമണ്‍ സഖറിയ, 2015.

ഫോറസ്റ്റ് ഗ്രീൻ, ട്രഡീഷ്ണൽ ഇംഗ്ലീഷ് മെലഡി, ക്രമീകരണം ചെയ്തത് റോൾഫ് വോണ്‍ വില്യംസ്, 1906 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

പർവ്വതങ്ങളെ സൃഷ്ടിച്ച ദൈവത്തെ പാടും ഞാൻ
ആഴിയെ മുറ്റും നിർമ്മിച്ചോൻ വാനത്തെ വാർത്തവൻ
സൂര്യനെ കൽപ്പിച്ചാക്കിയ ജ്ഞാനത്തെ വാഴ്ത്തും ഞാൻ
ചന്ദ്രനും നക്ഷത്രങ്ങളും തൻ ആജ്ഞ കേൾക്കുന്നു

ആഹാരം ഭൂവിൽ നിറച്ച തൻ നന്മയെ വാഴ്ത്താം
ജീവജാലത്തെ സൃഷ്ടിച്ചു താൻ നല്ലതെന്നോതി
നോക്കുന്നിടം ഞാൻ എല്ലാമേ നിൻ സൃഷ്ടി അത്ഭുതം!
വാനത്തിലും ഭൂ എല്ലാമേ കാണ്മൂ ഞാൻ നിൻ നന്മ

നിൻ മഹത്വം ഘോഷിക്കാത്ത പുല്ലില്ല പൂവ്വില്ല
കൊടുങ്കാറ്റും മേഘങ്ങളും തൻ ആജ്ഞ കേൾക്കുന്നു
നിൻ ശ്വാസം പേറും സൃഷ്ടിയെ നീ കരുതീടുന്നു
ഭൂവറ്റം പോയ് ഞാൻ പാർത്താലും നിൻ കണ്‍കൾ കാണുന്നു.