🡅 🡇 🞮

യേശുവേ നിൻ ദിവ്യ സ്നേഹം

നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം. 1 കൊരിന്ത്യർ 15:57
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ചാൾസ് വെസ്ലി, "ഹിംസ് ആന്റ് സേക്രഡ് പോയംസ്" 1740. ഈ വാക്കുകൾ മൈ ഗോഡ് നോ ഐ ഫീൽ ദീ മൈൻ. എന്ന ദീർഘിച്ച ഗാനത്തിൽ നിന്നും എടുത്തതാണ്. ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് സൈമണ്‍ സഖറിയ, 2015. എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിനു വിട്ടുകൊടുത്തിരിക്കുന്നു.

ആസ്മോണ്‍ കാൾ ജി. ഗ്ലാസ്റ്റർ, 1828; ക്രമീകരണം ചെയ്തതു ലോവൽ മേസണ്‍, മോഡേണ്‍ സാമിസ്റ്റ്, 1839 (🔊 ).

ഛായാചിത്രം
ലോവൽ മേസണ്‍
(1792–1872)

യേശുവേ നിൻ ദിവ്യ സ്നേഹം,
എന്നുള്ളിൽ വീശുമ്പോൾ,
എൻ കാലുകൾ പതറില്ല,
വേരൂന്നും ദൈവത്തിൽ.

എന്നുള്ളിലെ ദിവ്യാഗ്നിയും,
ജ്വലിച്ചിടുന്നല്പം.
ജഡേശ്ചയെ ദഹിപ്പിയ്ക്കും,
പർവ്വതത്തെ നീക്കും.

സ്വർഗ്ഗത്തിൽ നിന്നും എത്തുമേ,
എൻ പാപത്തെ പോക്കും.
ശുദ്ധാത്മാവേ വാ ഇന്നെന്നിൽ,
ദഹിപ്പിക്കും അഗ്നി!

ശുദ്ധീകരിക്കും അഗ്നിയേ!
ശുദ്ധിചെയ്തിടെന്നെ.
നിൻ ജീവിതം പോലെന്റെയും,
ശുദ്ധമായ്‌ തീർക്ക!