നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.@എഫേസ്യർ 3:17–18
ഛായാചിത്രം
ഏന ബി.വാർണർ
(1827–1915)

ഏന ബി.വാർണർ, 1860 (Jesus Loves Me); പല്ലവി എഴുതിയതു വില്ല്യം ബ്രാഡ്ബറി. വാർണറിന്റെ സഹോദരി സൂസ്സൻ എഴുതിയ 'സേ ആന്റ് സീൽ' എന്ന നോവലിൽ ആദ്യമായി ഇതു പുറത്തുവന്നു. (ഫിലദൽഫിയ, പെൻസിൽവാനിയ: ജെ.ബി.ലിപ്പിൻകോട്ട് & കമ്പനി 1860), വാല്യം II, പേജുകൾ 115-6. മരണാസന്നനായ ഒരു ബാലനു വേണ്ടി പാടിക്കൊടുക്കുവാൻ ഒരു സണ്ടേസ്കൂൾ ടീച്ചർക്കു ഒരു ഗാനം ആവശ്യമായി വന്നു, അപ്പോൾ അന്നയോടു അത് രചിക്കുവാൻ ആവശ്യപ്പെട്ടു. തർജ്ജിമക്കാരൻ അജ്ഞാതം. 5, 6, ചരണങ്ങൾ ഇംഗ്ലീഷിൽ ഇല്ല.

സജിന, വില്ല്യം ബി. ബ്രാഡ്ബറി, 1862 (🔊 pdf nwc).

ഛായാചിത്രം
വില്ല്യം ബി. ബ്രാഡ്ബറി
(1816–1868)

യേശു സ്നേഹിക്കുന്നെന്നെ ചൊല്ലുന്നിദം വേദത്തിൽ
ശിശുക്കൾ തന്റെ സ്വന്തം ക്ഷീണർ അവർ താൻ ശക്തൻ

പല്ലവി

സ്നേഹിക്കുന്നെന്നെ, സ്നേഹിക്കുന്നേശു
സ്നേഹിക്കുന്നെന്നെ, ചൊല്ലുന്നിദം വേദം

യേശു സ്നേഹിക്കുന്നെന്നെ മഹത്വത്തിൻ വാതിൽ താൻ
ക്രൂശേറി തുറന്നല്ലോ ഹാ! ഹാ! മാം പ്രതി മുറ്റും

യേശു സ്നേഹിക്കുന്നെന്നെ ഭദ്രമായെങ്ങും കാക്കും
ആശക്തൻ ഞാൻ എന്നാലും ഭദ്രാസനത്തിൽ നിന്നു

യേശു സ്നേഹിക്കുന്നെന്നെ താൻ കഴുകും എൻ പാപം
ശിശുവാം എന്നെ ആക്കും തൻ മഹത്വ-ത്തിന്നായി

യേശു സ്നേഹിക്കുന്നെന്നെ വേഗം ചേർക്കും തൻ ഗൃഹേ
ക്ലേശിക്കേണ്ട കഷ്ടത വേഗം തീരും ഈ ഭൂമൗ.

യേശു സ്നേഹിക്കുന്നെന്നെ അന്തികെ നിൽക്കും താങ്ങാൻ
ലേശം ഭയം വേണ്ട മേ അന്ത്യത്തോളം താൻ കൂടെ.