സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ; ഘോഷിച്ചു കീർത്തനം ചെയ്‍വിൻ.@സങ്കീർത്തനങ്ങൾ 98:4
ഛായാചിത്രം
ഐസക്ക് വാട്ട്സ്
1674–1748

ഐസക്ക് വാട്ട്സ്, ദി സാംസ് ഓഫ് ഡേവിഡ്, 1719 (Joy to the World). ദി മസായാസ് കമിങ്ങ് ആൻഡ് കിങ്ങ്ഡം. തിളക്കുന്ന ആവേശത്തോടെ, ആഗമനം, ക്രിസ്തുമസ്സ് കാലഘട്ടങ്ങളിൽ ലോകമെമ്പാടും ആലപിക്കുന്ന ഈ ഗാനത്തിൽ പുതിയ നിയമത്തിലെ കൃസ്തുമസ്സിനെ കുറിച്ചുള്ള നേരിട്ടുള്ള പരാമർശ്ശനം ഒന്നും കാണുന്നില്ല എന്നുള്ളതു ഒരു അതിശയോക്തിയാണു. മറിച്ച്, ഇതിലെ പ്രതിപാദനം, ക്രിസ്തുവിന്റെ വീണ്ടും വരവിനെയും അന്ത്യകാല വാഴ്ചയെയും ഏറെക്കുറെ വരച്ചുകാട്ടുന്നു. സങ്കീർത്തനം 98 നെ അടിസ്ഥാനമാക്കി രചിച്ച ഇതിനെക്കുറിച്ചും അതിന്റെ അനുബന്ധ ഗാനത്തെകുറിച്ചും വാട്ട്സ് പറയുന്നതിങ്ങനെയാണു:

ആന്റിയോക്ക്. ക്രമീകരണം ചെയ്തതു ലോവൽ മേസൺ, 1836 (🔊 pdf nwc) അന്ത്യോക്യ പട്ടണം, സിറിയ (ഇപ്പോഴത്തെ ടർക്കി), വിശ്വാസികൾക്ക് ക്രിസ്ത്യാനികൾ എന്നു ആദ്യമായി പേരു ലഭിച്ച സ്ഥലമാണു. (അപ്പോസ്‌തോലരുടെ പ്രവർത്തികൾ 11:26).

ഛായാചിത്രം
ലോവൽ മേസൺ
1792–1872

സങ്കീർത്തനം 98 നെ അടിസ്ഥാനമാക്കി ഞാൻ രൂപപ്പെടുത്തിയ ഈ രണ്ട് ഗാനങ്ങളിലും വിശുദ്ധ വേദവചനത്തിന്റെ ഒന്നാമത്തേതും മുഖ്യമായതുമായ സത്യം ഞാൻ വ്യക്തമാക്കിയിട്ടുണ്ട്, ഇതിന്റെയും സങ്കീർത്തനം 98 ന്റെയും സാരാംശം രണ്ടും ഒന്നു തന്നെയാണു.

ഐസക്ക് വാട്ട്സ്

മോദം ഭൂമൗ, രാജൻ വന്നു
മേദിനി കൈക്കൊൾക,
ഹൃദയങ്ങൾ തുറന്നീടിൻ
സ്വർ സൃഷ്ടങ്ങൾ പാടീൻ

മോദം ഭൂമൗ, യേശു വാഴ്ക
മാനുഷർ പാടട്ടെ,
ശൈലം, നിലം, ജലം, ശിഖ
സമസ്തം പാടട്ടെ

വേണ്ടാ പാപം, ദുഃഖം ഇനി
വേണ്ടാ മുള്ളും ഭൂമൗ
തിന്മ വന്നേടത്തോളം താൻ
നന്മ വരുത്തുന്നു.

നീ-തി,ത്തേജ-സ്‌നേ-ഹാത്ഭുതം
ജാതികൾ കാണവെ,
കാരുണ്യം സ-ത്യം നോക്കിത്താൻ
ധരണി വാഴുന്നു.