സർവ്വ ഭൂമിയും അവന്റെ സന്നിധിയിൽ മൌനമായിരിക്കട്ടെ.@ഹബക്കൂക്‍ 2:20
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

വിശുദ്ധ യാക്കോബിന്റെ കീർത്തനങ്ങൾ (Liturgy of St. James), നാലാം നൂറ്റാണ്ടു (Σιγησάτο παρα σὰρξ βροτεία); ഗ്രീക്ക് ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്തത് ജിറാർഡ് മോൾട്ടയർ, 1864. സൈമണ്‍ സഖറിയ, 2013.

പിക്കാർഡി, ഫ്രഞ്ച് കരോൾ രാഗം; ദി ഇംഗ്ലീഷ് ഹിമ്നലിൽ നിന്നും ക്രമീകരണം ചെയ്തത് 1906, നമ്പർ 318 (🔊 pdf nwc).

മർത്യ ദേഹം പൂണ്ടവരെല്ലാം
മൌനം പാലിക്കാം ഭയത്താൽ
ലൌകീക ചിന്തകൾ വെടിഞ്ഞു
അനുഗ്രഹം പ്രാപിച്ചീടാം
ക്രിസ്തു ഭൂമിയിൽ വരു-ന്നൂ
പൂർണ്ണഭക്തിയാൽ വണങ്ങാം

മേരിയിൽ പിറന്നൊരു രാജൻ
ഭൂമിക്കും മുൻ ഉത്ഭവിച്ചോൻ
രക്തം ജഡം രൂപമെടുത്തു
മാനുഷനായ് തീർന്ന ദൈവം
സ്വർഗ്ഗ അപ്പമായ് താൻ നൽ-കി
വിശ്വസിച്ചോർക്കായ് സ്വയത്തെ

സ്വർഗ്ഗ ദൂതർ ആസകലവും
എതിരേറ്റു വന്നീടുന്നു
കാത്തിരിപ്പിൻ കാലം കഴിഞ്ഞു
വെളിച്ചം ഇറങ്ങി വന്നു.
പാതാളത്തിൻ ശക്തി മാ-ഞ്ഞു
അന്ധകാരം പോയ് മറഞ്ഞു.

ആറു ചിറകുള്ളോരു സാരാഫ്
ഉറക്കമില്ലാ ചെറൂബിം
മുഖം മറയ്ക്കുന്നു തൻ മുൻപിൽ
ആർപ്പിടുന്നു നിർത്തീടാതെ
അത്യുന്നതനു ഹല്ലേ-ലൂയ്യാ
ഹല്ലേലൂയ്യാ ഹാ-ലേലൂയാ
.