അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക്‌ സമാധാനം@ലൂക്കോസ് 2:14
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

സായി മില്ലര്‍ & ജില്‍ ജാക്സണ്‍, 1955 (Let There Be Peace on Earth). സൈമണ്‍ സഖറിയ, 2012 (🔊 pdf nwc).

ഭൂവില്‍ ശാന്തി ഭവിക്കട്ടെ
അതെന്നാല്‍ തുടങ്ങട്ടെ
ഭൂവില്‍ ശാന്തി ഭവിക്കട്ടെ
യഥാര്‍ത്ഥമാം ശാന്തി തന്നേ
താതനാം ദൈവത്താല്‍
സോദരര്‍ നമ്മള്‍
നടന്നിടും ഞാന്‍ സോദരനോടൊപ്പം
തികഞ്ഞോരൈക്യത്തില്‍
എന്നാല്‍- സ്നേഹം തുടങ്ങട്ടെ
ഇപ്പോള്‍ ഈ മാത്രയില്‍
എന്റെ ഓരോ കാല്‍ വെയ്പ്പിലും
ഇതാവട്ടെയെന്‍ പ്രതിജ്ഞ
ജീവിത നാളെല്ലാം ഓരോ നിമിഷവും
നിത്യ ശാന്തിയില്‍
ഭൂവില്‍ ശാന്തി ഭവിക്കട്ടെ
അതെന്നില്‍ തുടങ്ങട്ടെ