അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.@അപ്പോസ്തോലന്മാരുടെ പ്രവർത്തികൾ 17:28
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

തോമസ് ഒ. ചിസ്സോം, ഹേരോൾഡ് ലൗഡൻ & റൂഫസ്‌ ടബ്ളിയൂ. മില്ലർ രചിച്ച അപ്ലിഫ്റ്റിങ്ങ് സോങ്ങ്സ് ൽ നിന്നും. (ഫിലദൽഫിയ, പെനിസിൽവാനിയ: ഹൈഡൽബർഗ് പ്രസ്സ് 1917), നമ്പർ 45. സൈമണ്‍ സഖറിയ, 2014.

ലൗഡൻ സി. ഹാരോൾഡ്‌, 1915 (🔊 pdf nwc).

ഛായാചിത്രം
തോമസ് ഒ. ചിസ്സോം
1866–1960

1915 ൽ ഞാൻ ലൈറ്റ് ആൻഡ് സമ്മറി പോലെയുള്ള ഒരു സുവിശേഷ ഗാനം സണ്‍ ഷൈൻ എന്ന പേരിൽ കുട്ടികളുടെ ആരാധനയ്ക്കായി എഴുതി. അതിനു വളരെ ഏറെ പ്രചാരം ലഭിച്ചതിനാൽ, അതിന്റെ രാഗം സൂക്ഷിച്ചു വച്ചു അതിനോട് കൂടുതൽ വരികൾ കോർത്തിണക്കണമെന്നു നിരവധി സുവിശേഷകർ പിന്നീട് എനിക്ക് എഴുതി. 1917 ൽ അതിന്റെ ഒരു പകർപ്പ് എന്റെ ശേഖരത്തിൽ യാദൃശ്ച്യാ കണ്ടെത്തിയപ്പോൾ ഞാൻ വീണ്ടും അത് (പിയാനോവിൽ) വായിച്ചു നോക്കി. അതിന്റെ താളവും ലയവും ലിവിംഗ് ഫോർ ജീസസ്സ്… എന്ന വരികളെ സൂചിപ്പിച്ചു. തുടർന്നു ഞാൻ റ്റി.ഒ. ചിസ്സോമിനെ സമീപിച്ചു വരികൾ രചിച്ചു തരുവാൻ അഭ്യർത്ഥിക്കാൻ തീരുമാനിച്ചു. രാഗത്തിന്റെ ഒരു പകർപ്പും അനുയോജ്യമായ ഒരു ശീർഷവും എനിക്ക് യോജിച്ചതായി തോന്നിയ ഒരു തരം പല്ലവിയും കൂടി ഞാൻ തപാലിൽ അദ്ദേഹത്തിനു അയച്ചു കൊടുത്തു. പ്രസ്തുത സംഗീതകുറിപ്പിൽ സൂചിപ്പിച്ച രാഗത്തിനു വരികൾ എഴുതുവാൻ ഒരു നേരിയ അറിവും തനിക്കില്ലെന്നു പറഞ്ഞു ഏകദേശം ഒരു ദിവസത്തിനകം മിസ്റ്റർ ചെസ്സോം അത് എനിക്ക് തിരികെ മടക്കി അയച്ചു തന്നു. എന്നാൽ, 'ദൈവം ആണ് നിന്നെ ഇതിന്നായി തിരഞ്ഞെടുത്തത് എന്നും, ദയവായി ദൈവത്തെ ഇതിന്റെ കവിതഎഴുതുവാൻ അനുവദിക്കണം' എന്ന നിർദ്ദേശവും നൽകി ഞാൻ അതു വീണ്ടും അദ്ദേഹത്തിനു തിരിച്ചയച്ചു. രണ്ടാഴ്ചക്കകം അദ്ദേഹം ഈ വരികൾ എഴുതി പൂർത്തിയാക്കി.

-ഹാരോൾഡ്‌ ലൗഡൻ

ജീവി-ച്ചീടുന്ന-തു യേശു-വിന്നായ്
എന്നിൽ താൻ എന്നാ-ളും ആന-ന്ദിക്കും
തന്നി-ഷ്ടം ചെയ്തെ-ന്നും സന്തോ-ഷിക്കും
ഇതാ-ണെൻ പാത ആ-ശിഷ-ത്തിന്നായ്

പല്ലവി

ഞാൻ എന്നെ നൽകിടുന്നു എൻ രക്ഷകാ നാഥാ
നീ നിന്നെ തന്നെ ഏകി ക്രൂശിങ്കൽ യാഗത്താൽ
എൻ ഹൃത്തിൽ വാഴ്ക എന്നും നീ മാത്രമെൻ നാഥൻ
എൻ ജീവനെ തന്നീടുന്നു എപ്പോഴുംഎന്നാളും

ജീവി-ച്ചീടുന്ന-തു യേശു-വിന്നായ്
എൻ പേർ-ക്കായ് മൃത്യു-വെ താൻ വ-രിച്ചു.
തൻ വി-ളി കേൾപ്പാൻ ഞാൻ മോദി-ക്കുന്നു
എല്ലാം ത്യജിച്ചും ഞാൻ പിൻഗ-മിക്കും

ജീവി-ച്ചീടുന്ന-തു യേശു-വിന്നായ്
തൻ ശു-ദ്ധ നാമ-ത്തിൽ വേല ചെയ്യും
കഷ്ട-മോ നഷ്ട-മോ വന്നീടിലും
ക്രൂശി-ന്റെ പേരിൽ ഞാൻ ചുമ-ന്നീടും

ജീവി-ച്ചീടുന്ന-തു യേശു-വിന്നായ്
ഭൂവി-ൽ ഈ തീ നാളം പ്രകാ-ശിക്കും
അല-ഞ്ഞു പോയോ-രെ തേടും എന്നും
വിശ്രാ-മം നൽകീ-ടും തൻ പാ-ദത്തിൽ