കണ്ടാലും, ഇതാ ലോകത്തിന്റെ പാപം ചുമന്നൊഴിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.@യോഹന്നാൻ 1:29
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഹെൻറി ജി. ജാക്സണ്‍, "സോങ്ങ്സ് ഓഫ് പെന്റകൊസ്റ്റൽ പവ്വർ"-ൽ പൂർണ്ണം (ഫോർട്ട് സ്മിത്ത് അർക്കൻസാസ്: റോബർട്ട് വിൻസെറ്റ്, 1908) (Look to the Lamb of God). പല്ലവി ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു എസ്സ്. പി. ഇഗ്നേഷ്യസ്. ചരണങ്ങൾ വിവർത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2014.

ജെയിംസ് എം. ബ്ളാക്ക് (🔊 pdf nwc).

ഛായാചിത്രം
(എസ്സ്. പി. ഇഗ്നേഷ്യസ്
1932–

പാപം വിട്ടീടാൻ വാഞ്ചിച്ചീടുന്നോ
യേശുവേ നോക്കുക
നിന്നെ രക്ഷിപ്പാൻ യേശു മരിച്ചു
യേശുവേ നോക്കുക

പല്ലവി

യേശുവേ നോക്കുക,
കുഞ്ഞാടെ വീക്ഷിക്ക
രക്ഷിപ്പാൻ നിന്നെ താൻ മാത്രം ശക്തൻ
യേശുവേ നോക്കുക,

സാത്താൻ പരീക്ഷ നേരിൽ വരുമ്പോൾ
യേശുവേ നോക്കുക,
തൻ ശക്തിയാലെ ജയിച്ചീടുക
യേശുവേ നോക്കുക,

ലക്ഷ്യം വിദൂരം, തളർന്നീടുന്നോ
യേശുവേ നോക്കുക,
തൻ സ്നേഹം നിന്നിൽ ഗാനം പകരും
യേശുവേ നോക്കുക,

ഇരുട്ടിൻ പാതെ ഭീതി വേണ്ടൊട്ടും
യേശുവേ നോക്കുക,
ക്രിസ്തു നിൻ കൂടെ ഉണ്ടെല്ലായ്പോഴും
യേശുവേ നോക്കുക.