ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ?@റോമർ 8:35
ഛായാചിത്രം
ഫ്രഡറിക് എം. ലെഹ് മേൻ
1868–1953

ഫ്രഡറിക് എം. ലെഹ് മേൻ, 1917 (The Love of God). കാലിഫോർണിയയിലെ പാസഡീനയിൽ വച്ച് അദ്ദേഹം ഇതു എഴുതുകയും, 1919 ൽ 'സോങ്ങ്സ് ദാറ്റ് ആർ ഡിഫ്രന്റ്' വാല്യം 2ൽ പ്രസിദ്ധീകരിക്കയും ചെയ്തു. 1050 ൽ വേംസ്, ജർമ്മനിയിലെ യഹൂദ കീർത്തന രചയിതാവായ മേയിർ ബെൻ ഐസക്ക് നെഹോരായ് ആരാമ്യ ഭാഷയിൽ എഴുതിയ 'ഹഡാമുട്ട്' എന്ന ഒരു യഹൂദ്യ കവിതയുടെ വരികളെ ആസ്പദമാക്കിയാണ് ഇതിന്റെ വരികൾ എഴുതിയിട്ടുള്ളത്. ഇവ ചുരുങ്ങിയതു 18 ഭാഷകളിലേക്കെങ്കിലും തർജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ട്. സൈമണ്‍ സഖറിയ, 2012.

ഫ്രഡറിക്ക് എം.ലെഹ് മേൻ; അദ്ദേഹത്തിന്റെ മകൾ, ക്ലോഡിയ എൽ. മേയ്സ് ക്രമീകരണം ചെയ്തതു (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഒരു ദിവസം ഞങ്ങളുടെ ജോലിക്കിടയിലെ ചെറിയ ഇടവേളകളിൽ, ഞങ്ങൾ ഒരു തുണ്ടുകടലാസ് എടുത്തു, ഒരു നാരങ്ങപെട്ടിയിൽ കയറി ഇരുന്നു ചുവരിൽ ചേർത്തു വച്ചു ഒരു പെൻസിൽ തുണ്ട് എടുത്തു ഈ ഗാനത്തിന്റെ ആദ്യത്തെ രണ്ടു ചരണങ്ങളും പല്ലവിയും എഴുതി…ഈ വരികൾ (യഹൂദ്യ കവിതയിലെ മൂന്നാം ചരണം) ഒരു മാനസീക ശുശ്രൂഷാലായത്തിലെ ഒരു രോഗിയുടെ മുറിയുടെ ചുവരിൽ കുറിച്ചിടപ്പെട്ടിരുന്നതിനാൽ അയാളുടെ ശവക്കല്ലറയിലേക്കു അതു മാറ്റപ്പെട്ടു; ആ മനുഷ്യൻ തന്റെ മാനസീക സമനില തെറ്റാത്ത നിമിഷങ്ങളിൽ എഴുതിയതാണ് ഈ കാവ്യം എന്നു പൊതുവെ കരുതപ്പെടുന്നു.

ഫ്രഡറിക്ക് എം.ലെഹ് മേൻ, ഹിസ്റ്ററി ഓഫ് സോങ്ങ്സ്, ദി ലൗ ഓഫ് ഗോഡ് 1948

വി-സ്താ-രമാം ദൈവസ്നേഹം!
വ-ർണ്ണി-ച്ചീടൊല്ലാ മനു-ഷ്യനാൽ.
താര-ങ്ങൾക്കും-അ-പ്പുറമായ്;
പാതാളത്തിൻ ആ-ഴങ്ങൾ വരെ!
ഏ-ദനിലെ- വൻ പാ-പത്തെ
തൻ പുത്രനാലെ താൻ പോ-ക്കി
അ-ലഞ്ഞിടും തൻ പൈതലെ
പാപം പോ-ക്കി താ-തൻ വീ-ണ്ടു.

ദൈ-വ-സ്നേഹം ഹാ നിർ-മ്മലം!
അത്യനല്പമേ തൻ ശ-ക്തി!
ശുദ്ധർ പാടും-തൻ നൽസ്തുതി
ദൂതർ വാ-ഴ്ത്തി-ടുന്നു എ-ന്നും

കാ-ലങ്ങളോ ഹാ നീങ്ങി പോം!
സിം-ഹാസന-ങ്ങൾ മാ-റിപ്പോകും.
ദൈവ-ത്തെയോ മറ-ന്നു പോം,
പർവ്വ-തങ്ങളോ പാടീ-ടുമേ!
ദൈവ സ്നേ-ഹം സു-നിശ്ചയം,
വീണ്ടെ-ടുപ്പിൻ മാ വൻ സ്നേ-ഹം!
ശുദ്ധർ പാടും തൻ നൽ സ്തുതി,
ദൂതർ വാഴ്ത്തീടുന്നു എ-ന്നും.

ആ-ഴിയോളം മ-ഷിയിനാൽ,
ആ-കാശത്തിലും കുറി-ച്ചിടാ.
മര-ങ്ങളാം തൂ-ലി-കയാൽ,
ലോകർക്കെല്ലാമേ ഏഴു-തിടാ.
ദൈവ സ്നേഹം വർണ്ണിക്കാമോ?
വറ്റിപോകുമേ വൻ ആ-ഴി!
ദിക്കു-കളും കവിഞ്ഞിടും,
തീർന്നു പോകുമേ വൻ വാ-നം!