മാർട്ടിൻ ലൂഥർ 1529 (Ein’ feste Burg ist unser Gott) (🔊 pdf nwc). ജർമ്മനിൽ നിന്നും ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്തത് ഫ്രഡറിക്ക് എച്ച്. ഹെഡ്ജ്, 1853. "ജർമ്മൻ ചരിത്രത്തിലെ ഏറ്റവും വലിയ ഘട്ടത്തിൽ, ഏറ്റവും വലിയ മനുഷ്യനാൽ എഴുതപ്പെട്ട, ഏറ്റവും വലിയ ഗാനം എന്നും, നവീകരണ യുദ്ധത്തിന്റെ പടയണി ഗാനം " എന്നും ഈ ഗാനം അറിയപ്പെടുന്നു. മാർച്ച് 1969 ൽ അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ഡ്വവൈറ്റ് ഐസനോവറിന്റെ ശവസംകാരവേളയിൽ വാഷിങ്ങടണ്‍ ഡി.സി.യിലെ നാഷണൽ കതീഡ്രലിൽ വച്ച് ഈ ഗാനം ആലപിക്കയുണ്ടായി. സൈമണ്‍ സഖറിയ, 2014.
നമ്മുടെ വൻ കോട്ട ദൈവം, കൈവിടാത്ത-വൻ ത-ന്നെ
ഇന്നെനിക്കു സഹായി താൻ - മാരകമാം പ്രള-യെ
ശത്രു-വാം സാത്താനോ- ദുഖം നൽകുന്നെങ്ങും
തൻ സൂത്രം വലുതു -വിദ്വേഷം ധരിച്ചോ-ൻ
ഭൂമിയിൽ വേറെ ഇല്ല.
സ്വയത്തിൽ നാം ആശ്രയിച്ചാൽ, തോൽവി നിശ്ചയം ത-ന്നെ.
നമ്മൾ പക്ഷം ദൈവപുത്രൻ- ദൈവം തിരഞ്ഞെടു-ത്തോൻ.
ആരാണവനെന്നാൽ- യേശു ക്രിസ്തൻ തന്നെ,
ശബത്തിൻ നാഥനാം, ശാശ്വതവാൻ തന്നെ,
പോരിൽ താൻ ജയിച്ചീടും.
സാത്താൻ ഭൂവിൽ വാണെന്നാലും, പ്ര-യ-ത്നം പാഴായാ-ലും,
ദൈവമെന്റെ പക്ഷത്തുണ്ട്, തൻ സത്യം ജയി-ച്ചീ-ടും.
തോല്ക്കും സാത്താൻ സേന, ഭയന്നീ-ടെണ്ടൊട്ടും,
നിസ്സാരം തൻ കോപം, താൻ നശിക്കും തീർച്ച,
ഒറ്റ വാക്കിൽ താൻ വീഴും.
ദൈവ വാക്കു ലോകേ വാഴും, ലോക ശക്തികൾ തോ-ല്ക്കും.
ശുദ്ധാത്മാവു ദൈവ ദാനം, ആത്മാവെൻ പക്ഷ-മു-ണ്ട്.
ലോക സുഖം വേണ്ട; മർത്യമാം ആയുസ്സും,
ദേഹം നശിച്ചാലും, ദൈവ സത്യം വാഴും.
തൻ രാജ്യം നില നില്ക്കും.