സ്ത്രീയേ, ഇതാ നിന്റെ മകൻ! എന്നു അമ്മയോടു പറഞ്ഞു.പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു.@യോഹന്നാൻ 19:26–27
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ലിസ്സി ഡി ആർമോണ്ട്, 1912 (Mother’s Prayers Have Followed Me). സൈമണ്‍ സഖറിയ, 2015.

ഈ ഗാനത്തിന്റെ കണ്ണീരൊലിപ്പിക്കുന്ന യഥാർത്ഥ കഥ ഇംഗ്ലീഷിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ബെന്റ്ലി ഡി. അക്ക് ലി (🔊 pdf nwc).

ഛായാചിത്രം
ബെന്റ്ലി ഡി. അക്ക് ലി
(1872–1958)

അമ്മമാർക്ക് തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി രൂപീകരിക്കുന്നതിൽ മറ്റേതു പ്രസ്ഥാനത്തെക്കാളും കൂടുതൽ ചെയ്യുവാനുണ്ട് എന്നു മിസ്സസ്സ്.ഡി ആർമോണ്ട് വാസ്തവമായും കരുതുന്നു. ബലഹീനവും ദയനീയവുമായ സ്നേഹത്തിന്റെ ചിന്തയല്ല ഈ ഗാനം ചിത്രീകരിക്കുന്നതു; മറിച്ചു, നിത്യതയുടെ ബലമേറിയ ഉരുക്ക് നൂലുകൾ ചേർത്തു നെയ്തെടുത്ത ഭയരഹിതമായ ക്രിസ്തീയ അച്ചടക്കം ആണു നാം ഈ ഗാനത്തിൽ കാണുന്നതു. ഈ പരിജ്ഞാനമാണ് മിസ്സസ്സ്.ഡി ആർമോണ്ടിന്റെ ഈ കാവ്യം നീതീകരണത്തിന്റെ ഫലവത്തായ സന്ദേശമാക്കി മാറ്റിയത്.

സാൻവിൽ, p. 64

എൻ നാഥനെ ദുഖിപ്പിച്ചേൻ
തൻ സ്നേഹത്തെ നിന്ദിച്ചേ ഞാൻ
ദിനം തോറും ദൂരെ പോയ് ഞാൻ
മാ-തൃജപം പി-ന്തുടർന്നു

പല്ലവി

വീട്ടിൽ പോം ഞാൻ, വീട്ടിൽ പോം ഞാൻ
പുതു ജീവൻ പ്രാപിച്ചീടാൻ
മാ-തൃജപം പി-ന്തുടർന്നു
ഇത്രയും നാൾ എല്ലാടവും

പർവ്വതവും മേടുകളും
ഞാൻ അലഞ്ഞു ഏകാന്തനായ്
മരിക്കാറായി എന്നാത്മാവു
മാ-തൃജപം പി-ന്തുടർന്നു

കാൽവറിയിൽ യേശു നാഥൻ
ഇരുൾ നീക്കി ശോഭയേകി
ദിനം തോറും വാഴ്ത്തിടും ഞാൻ
മാ-തൃജപം പി-ന്തുടർന്നു