കാഴ്ചയാല്‍ അല്ല വിശ്വാസത്താലത്രേ ഞങ്ങള്‍ നടക്കുന്നതു.@2 കൊരിന്ത്യര്‍ 5:7
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

റേ പാമര്‍, 1830 (My Faith Looks Up to Thee). സൈമണ്‍ സഖറിയ, 2012. യെയില്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എടുത്ത ബിരുദാനന്തരം ന്യു യോര്‍ക്കിലെ ഒരു സ്കൂളില്‍ അദ്ധ്യാപകനായി ജോലി നോക്കവേ ക്രിസ്തുവിന്റെ ഒരു ദര്‍ശ്ശനം ലഭിച്ചപ്പോള്‍ ആണ് പാമര്‍ ഈ വരികള്‍ എഴുതിയതു. എന്നാല്‍ മാസ്സച്ചു സെറ്റ്സിലെ ബോസ്റ്റണില്‍ ഒരു വഴി മദ്ധ്യേ ലോവല്‍ മേസനെ കണ്ടുമുട്ടും വരെ അദ്ദേഹം അതു സ്വകാര്യമായ് വച്ചു. അദ്ദേഹം രചിച്ചു കൊണ്ടിരിക്കുന്ന പുതിയ ഗാന സമാഹാരത്തിനു വേണ്ടി എന്തെങ്കിലും എഴുതുവാന്‍ മേസന്‍ ആവശ്യപ്പെട്ടപ്പോള്‍ പാമര്‍ തന്റെ പഴയ കുറിപ്പുകള്‍ തിരഞ്ഞു, രണ്ടു വര്‍ഷങ്ങള്‍ മുമ്പ് എഴുതിയ ഈ വരികള്‍ പുറത്തു എടുത്തു. മേസന്‍ ഈ കുറിപ്പുകള്‍ സ്വന്ത ഭവനത്തില്‍ കൊണ്ടുപോയി വായിച്ച ശേഷം ഈ രാഗം തയ്യാറാക്കി. ചില ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം പാമറിനെ കണ്ടപ്പോള്‍ ഇങ്ങിനെ പറഞ്ഞു, "താങ്കള്‍ ഏറെ സംവത്സരങ്ങള്‍ ജീവിച്ചിരുന്നു നിരവധി നന്മ പ്രവര്‍ത്തികള്‍ ചെയ്തെന്നു വരാം, പക്ഷേ "മൈ ഫെയ്ത്ത് ലുക്സ് അപ്ടു ദീ" എന്ന ഗാന രചയിതാവ് എന്ന നിലയില്‍ ആയിരിക്കും ഏറ്റവും വരും തലമുറയാല്‍ ആദരിക്കപ്പെടുക എന്നാണു എനിക്ക് തോന്നുന്നത്.

ഒലിവെറ്റ് (മേസണ്‍), ലോവെല്‍ മേസണ്‍, 1830 (🔊 pdf nwc).

ഛായാചിത്രം
ലോവെല്‍ മേസണ്‍
(1792–1872)

സിറിയ സ്വദേശി ആയ മിസ്സസ്. ’ലായ ബ്രാക്കെറ്റ്' ബെയ്റൂട്ടില്‍ വിദ്യാഭ്യാസം ചെയ്ത ശേഷം അല്പ കാലം ഈജിപ്തില്‍ അദ്ധ്യാപനം നടത്തിയിരുന്നു. പാഷ അറബി കലാപങ്ങളാല്‍ 1882 ല്‍ അവര്‍ ഭര്‍ത്താവും കുഞ്ഞും ഒപ്പം അവിടെ നിന്നു പുറത്താക്കപ്പെട്ടു. മാള്‍ടാ, മാര്‍സെയിലസ് വഴിയായി ഒടുവില്‍ അവര്‍ അമേരിക്കയില്‍ വന്നെത്തി. വന്നിറങ്ങിയപ്പോള്‍ വഴിവിവരങ്ങളോ ഉറ്റവരോ സുഹൃത്തുക്കളോ ആരും തന്നേ ഇല്ലാതെ ഫിലാദല്‍ഫിയയില്‍ എത്തിയ അവരുടെ ചരിത്രം ദൈവ നടത്തിപ്പിന്റെ മഹത്തായ ഉദാഹരണമായിരുന്നു. എന്നാല്‍ ദൈവം അവരെ തന്റെ സ്വന്തമായി സംരക്ഷിച്ച് സിറിയയില്‍ വച്ചു പരിചയം ഉണ്ടായിരുന്നവരുടെ അടുക്കല്‍ ചെന്നെത്തിച്ചു. ഈ രാജ്യത്ത് വച്ചു നിരവധി ശ്രോതാക്കളെ അവര്‍ കൂടെ കൂടെ അഭിസംബോധന ചെയ്തു പ്രസംഗിച്ചിരുന്നു. അവരുടെ തീഷ്ണതയും അപൂര്‍ണ്ണമായ ഇംഗ്ലീഷ് സ്പുടതയും കേള്‍വിക്കാരില്‍ കൌതുകം ഉളവാക്കിയിരുന്നു. അക്കൂട്ടത്തില്‍, ലെബാനോന്‍ പര്‍വതപ്രദേശത്തിലെ ന്യൂനപക്ഷമായ തന്റെ മുഴുവന്‍ കുടുബത്തിന്റെയും സ്നാനം കാണുവാന്‍ അനുവദിക്കപ്പെട്ടത്‌ ഒരു വലിയ സംഭവമായി അവര്‍ വിവരിച്ചിരുന്നു. അറുപത്തിരണ്ടു വയസ്സുള്ള തന്റെ മാതാവിന് "മൈ ഫെയ്ത്ത് ലുക്സ് അപ്ടു ദീ" എന്ന ഗാനം അറബി ഭാഷയില്‍ പഠിപ്പിച്ചിരുന്നു. വീടിന്റെ മട്ടുപ്പാവില്‍ രണ്ടുപേരും ഒരുമിച്ചു ഇരുന്നു അതു ഉരുവിട്ടിരുന്നു. എന്നാല്‍ തന്റെ മകള്‍ സിറിയയില്‍ നിന്നും തിരിച്ചു അമേരിക്കയില്‍ സൌഖ്യമായി എത്തി എന്നു അറിഞ്ഞപ്പോള്‍ തന്റെ വിശ്വാസത്തിന്റെ സാക്ഷിയായി ഈ മനോഹര ഗാനത്തിന്റെ വരികള്‍ അല്ലാതെ മറ്റൊന്നും അയച്ചു കൊടുക്കുവാന്‍ ആ മാതാവിന് ഇല്ലായിരുന്നു. തന്റെ വിശ്വാസം ഇപ്പോഴും ക്രിസ്തുവിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നു എന്നു തന്റെ മകള്‍ക്ക് വാക്കു കൊടുത്തു.

സതെര്‍ലെന്‍ണ്ട്, pp. 77–79

വിശ്വാസാല്‍ നോക്കുന്നേന്‍,
കാല്‍വറി ക്രൂശ്ശിന്‍മേല്‍, രക്ഷകനേ!
മോചിക്കെന്‍ പാപത്തെ, കേള്‍ക്കുകെന്‍ പ്രാത്ഥന,
നിന്‍ സ്വന്തമാക്കെന്നെ ഇന്നു മുതല്‍!

ഏകുക വന്‍ കൃപ,
ഹൃത്തിന്നു നിന്‍ ബലം, തീഷ്ണതയായ്
നിന്‍ ബലി മൂലമായ്, എന്‍ സ്നേഹം നിന്നോടായ്
എന്നും നല്‍ അഗ്നിപോല്‍ ജ്വലി-ക്കട്ടെ!

ജീവിത പാതയില്‍
ഖിന്നനായ് ഓടുമ്പോള്‍, നീ നയിക്കേ;
രാത്രിയെ നീക്കുകെ, കണ്ണീര്‍ തുടക്കുകേ,
നിന്നോട് ചേരുവാന്‍ തുണക്കെന്നെ

ജീവന സ്വപ്‌നങ്ങള്‍
തകര്‍ന്നടിയുമ്പോള്‍ മണ്ണാകുമ്പോള്‍
രക്ഷകാ നീക്കുകേ ഭയ സംശയങ്ങള്‍
രക്ഷിച്ചു മേല്‍ ലോകേ അണക്കെന്നെ!