വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.@ മത്തായി 7:25
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

എഡ്വേർഡ്‌ മോട്ട്‌, സിർക്ക 1834 (My Hope Is Built). ആദ്യപ്രസിദ്ധീകരണം മോട്ട്സ്‌ ഹിം ഓഫ്‌ പ്രെയ്സ്‌, 1836.

തർജ്ജിമക്കാരൻ: 2,3,4,5 ചരണങ്ങൾ തർജ്ജിമക്കാരൻ അജ്ഞാതം. 1 & 6 സൈമണ്‍ സഖറിയ, 2025. എല്ലാ പകർപ്പവകാശങ്ങളും പൊതുജനത്തിന്നു വിട്ടുകൊടുത്തിരിക്കുന്നു.

സോളിഡ് റോക്ക് വില്ല്യം ബി. ബ്രാഡ്ബറി , 1863 (🔊 pdf ).

portrait
സോളിഡ് റോക്ക് വില്ല്യം ബ്രാഡ്ബറി
(1816–1868)

ഒരു പ്രഭാതത്തിൽ ഞാൻ എന്റെ എഴുത്ത് ജോലി തുടങ്ങാനിരിക്കുമ്പോൾ ‘ഒരു ക്രിസ്ത്യാനിയുടെ കൃപയുടെ അനുഗ്രഹത്തെക്കുറിച്ച്’ ഒരു ഗാനം രചിക്കുവാൻ പ്രേരിതനായി.

ലണ്ടനിലെ ഹോൾബോൺ എന്ന സ്ഥലത്ത് ഞാൻ എത്തിയപ്പോൾ പല്ലവിയുടെ വരികൾ എനിക്ക് കിട്ടി.
പാറയാം ക്രിസ്തൻമേൽ നിൽപ്പേൻ,
വെറും മണൽ മറ്റുള്ളേടം.

പകൽ സമയം മുഴുവൻ എടുത്ത് ആദ്യത്തെ നാലു ചരണങ്ങളും ഞാൻ എഴുതി പൂർത്തിയാക്കി. അടുത്ത ശബത്ത് ദിവസം ലിസ്ലി തെരുവിലെ കൂടിവരവിൽ വച്ച് ‘കിങ്’ സഹോദരനെ ഞാൻ കണ്ടുമുട്ടി...
അദ്ദേഹത്തിന്റെ സഹധർമ്മിണി അത്യാസന്ന നിലയിലാണെന്ന് എന്നെ അറിയിച്ചതിനെ തുടർന്ന് ഞാൻ അവളെ സന്ദർശിക്കണമെന്നുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. ഒരു ചായ കൂടിച്ചശേഷം ഞാൻ അവിടെ പോയി.
യോഗം ആരംഭിക്കുന്നതിന്നുമുമ്പ് ഒരു ഗാനം പാടുകയും, ഒരു വേദഭാഗം വായിക്കയും പ്രാർത്ഥിക്കയും ഒരു പതിവാണ് എന്നു അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ പാട്ടുപുസ്തകം തിരഞ്ഞപ്പോൾ അത് കാണാനില്ലാത്തതിനാൽ ഞാൻ ഇങ്ങനെ പറഞ്ഞു: “എന്റെ കീശയിൽ ചില വരികൾ ഉണ്ട്.
താങ്കൾക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അത് പാടാം” എന്ന്. ഞങ്ങൾ അത് പാടിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യക്ക് ആ വരികൾ അതീവമായി ഇഷ്ടപ്പെട്ടു.
അതിനാൽ അതിന്റെ വരികളുടെ ഒരു പകർപ്പ് അവർക്ക് കൊടുക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു.

പിന്നീട് ഞാൻ ഭവനത്തിൽ പോയി, ശേഷം രണ്ട് ചരണങ്ങൾ കൂടെ എഴുതി പൂർത്തിയാക്കി ‘കിങ്’ സഹോദരിക്ക് എത്തിച്ചുകൊടുത്തു.
മരണാസന്നയായി കിടന്ന ആ സഹോദരിക്ക് ആ വരികൾ ആശ്വാസം പകർന്നതു എന്റെ ശ്രദ്ധ പിടിച്ചുപറ്റിയതിനാൽ ഞാൻ അതിന്റെ ഒരു ആയിരം കോപ്പികൾ വിതരണത്തിന്നായി അച്ചടിച്ചു.
‘സ്പിരിച്വൽ മാഗസിൻ’ എന്ന് മാസികയിലേക്ക് എന്റെ കൈയ്യൊപ്പില്ലാതെ ഞാൻ അയച്ചുകൊടുത്തു.
പിന്നീട് ഒരിക്കൽ അത് പ്രസിദ്ധീകരിക്കയും ചെയ്തു. സോഹോയിലെ ക്രൌൺ തെരുവിലെ റീസ് സഹോദരൻ 1836ൽ ഒരു ഗാനസമാഹാരം പ്രസിദ്ധീകരിച്ചപ്പോൾ ഈ ഗാനം അതിൽ ചേർത്തിരുന്നു.
ഡേവീഡ് ഡെൻഹാം 1837-ൽ റീസ് എന്ന പേരിൽ അത് പരിചയപ്പെടുത്തി. ശേഷം മറ്റ് പലരും.....
താങ്കളുടെ ഈ രസകരമായ രത്നച്ചുരുക്കം ഭാവിയിൽ മറ്റുള്ളവരുടെ കുറ്റം ചാർത്തലിൽ നിന്നും എന്നെ സംരക്ഷിക്കുമെന്നും സത്യത്തിന്റെ തെളിവായിരിക്കുമെന്നും,
‘ചർച്ച് ഓഫ് ഗോഡ്’ സഭയുമായുള്ള എന്റെ ബന്ധം സുസ്ഥിരമാക്കും എന്നും പ്രത്യാശിക്കുന്നു.
എഡ്വേർഡ് മോട്ട്.

‘ഗോസപ്പൽ ഹെറാൾഡ്’ നു എഴുതിയ കത്ത്.

ലോക സുഖം വേണ്ടിനിയും -മാറാത്ത സ്നേഹം ആശ്രയം
കണ്ണഞ്ചിക്കും കാഴ്ച വേണ്ട -യേശുവിൽ മാത്രം ആശ്രയം.

പല്ലവി

പാറയാം ക്രിസ്തന്മേല്‍ നില്പേന്‍
വെറും മണല്‍ മറ്റുള്ളേടം.

എന്‍ ആശ യേശുവില്‍ തന്നെ - തന്‍ നീതി രക്തത്തില്‍ മാത്രം
ഞാന്‍ നമ്പോല്ലാ മറ്റൊന്നിനെ-എന്‍ യേശുമാത്രം ശരണം

കാര്‍മേഘങ്ങള്‍ അന്ധകാരം - മറയ്ക്കുമ്പോള്‍ തിരുമുഖം
മാറാത്തതാം തന്‍ കൃപയില്‍-ഉറപ്പോടെന്‍ ആശ്രയമേ

കല്ലോലജാലം പൊങ്ങട്ടെ-നല്ലാശ എന്ന നങ്കൂരം
ഇട്ടിട്ടുണ്ടു മറയ്ക്കുള്ളില്‍ ഒട്ടും ഭയപ്പെടുന്നില്ല

തന്‍ രക്തം വാക്കുടമ്പടി-എന്‍ താങ്ങായുണ്ടു പ്രളയെ
എന്നാത്മനും താനേ തുണ-അന്യാശ്രയങ്ങള്‍ പോയാലും

തൻ നീതിയിൽ ഞാൻ പുകഴും -തൻ വാഗ്ദത്തം എൻ ശക്തിയാം
തൻ നാമവും മഹത്വവും -മാത്രം മതിയേ രക്ഷിപ്പാൻ.

കാഹളത്തോടെ താന്‍ വന്നു-സിംഹാസനത്തില്‍ ഇരിക്കെ
തന്‍ നീതിമാത്രം ധരിച്ചു-മുന്‍ നില്‍ക്കും ഞാന്‍ കുറ്റമെന്യേ