ഒരിക്കല്‍ റവ. ഇ. പി.ഹേമണ്ട്, സെന്‍റ് ലൂയിസില്‍ നടത്തിയ യോഗത്തില്‍ വച്ചു ഒരു വലിയ ജനകൂട്ടത്തോട് മിച്ചിഗനിലെ ഒരു പ്രോടസ്ടന്റ് എപിസ്കോപ്പല്‍ ബിഷപ്പ് താഴെ പറയും സംഭവം പ്രസ്താവിക്കയുണ്ടായി. " കഴിവുറ്റവളും അലിവാര്‍ന്നവളും ആയിരുന്ന ഒരു യുവ നടി ഒരു വലിയ പട്ടണത്തിലെ തെരുവിലൂടെ കടന്നു പോകുകയായിരുന്നു. ഭംഗിയേറിയ ഒരു ഭവനത്തിന്റെ പാതി തുറന്ന വാതുക്കല്‍ ഒരു ചാരു കസേലയില്‍ വിളറി, രോഗിയായി കിടക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തന്റെ നര്‍മ്മമേറിയ സംസാരം അവള്‍ക്കു ആനന്ദം പ്രദാനം ചെയ്യുമെന്ന് കരുതി അകത്തു ചെന്നു. രോഗിയായ പെണ്‍കുട്ടി ഒരു തീഷ്ണതയേറിയ ക്രിസ്ത്യാനി ആയിരുന്നു. അവളുടെ വാക്കുകള്‍, അവളുടെ ക്ഷമാ ശീലം, വിനയം, സ്വര്‍ഗ്ഗാനുഭൂതി, മത തീഷ്ണത എല്ലാം ആ നടിക്ക് ബോദ്ധ്യപ്പെടുകയും ക്രിസ്തുമതത്തിന്റെ അവകാശവാദങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തതിനെ തുടര്‍ന്നു അവള്‍ രൂപാന്തരപ്പെട്ടു ക്രിസ്തുവിനെ യഥാത്ഥമായി അനുഗമിക്കുന്നവളും ആയി തീര്‍ന്നു. അവള്‍ അന്നു ചെയ്ത സംഭാഷണ വിവരങ്ങളും, തുടര്‍ച്ചയായുള്ള ക്രിസ്തീയ ജീവിതവും നടന ജീവിതവും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ സ്റ്റേജ് വിടുവാനുള്ള തന്റെ തീരുവാനവും, തിയേറ്റര്‍ സംഘത്തിന്റെ തലവനായ തന്റെ പിതാവിനോട് പറഞ്ഞു, അവള്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ തങ്ങളുടെ ജീവിതമാര്‍ഗ്ഗവും വരുമാനവും എല്ലാം നശിക്കുമെന്നതിനാല്‍ അവളുടെ പിതാവ് അളവറ്റ പരിഭ്രാന്തനായി, തന്റെ മകളോട് പറഞ്ഞു. പിതാവിനോടുള്ള അതീവ സ്നേഹത്താല്‍ അവള്‍ തന്റെ തീരുമാനത്തില്‍ നിന്നു അല്പം ഇളകിപ്പോകുകയും, ചുരുക്കം ദിനങ്ങള്‍ക്കകം നടക്കാനിരിക്കുന്ന പരസ്യം ചെയ്ത പരിപാടിക്ക് സമ്മതിക്കുകയും ചെയ്തു. അവള്‍ സംഘത്തിന്റെ മികച്ച നടിയും, ജന സമ്മതി നേടിയവളും ആയിരുന്നു.
നാടകത്തില്‍ അവള്‍ക്ക് പ്രത്യക്ഷപ്പെടുവാനുള്ള രംഗത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ആ രാത്രി ആഗതമായി, പിതാവ് തന്റെ മകളെ വീണ്ടും നേടി എന്നും, തങ്ങളുടെ ജീവിതം നഷ്ടപ്പെട്ടില്ല എന്നും ആനന്ദിച്ചു. സമയം ആയപ്പോള്‍ ഒരു വലിയ പ്രേക്ഷസംഘം വന്നു കൂടി. തിരശ്ശീല ഉയര്‍ന്നു, ജനക്കൂട്ടത്തിന്റെ ഹര്‍ഷാരവത്തിന്നിടയില്‍ ആ യുവ നടി മുന്നോട്ടു അടി വച്ചു നീങ്ങി. എന്നാല്‍ പതിവില്ലാത്ത ഒരു ശോഭ അവളുടെ മുഖത്തു നിന്നും വീശി. പ്രേക്ഷകര്‍ ശ്വാസം അടക്കി പിടിച്ചിരിക്കെ അവള്‍ ആവര്‍ത്തിച്ചു:
എന്‍ യേശു എന്‍ പ്രിയന്‍ എനിക്കുള്ളോന്‍ നീ
നിന്‍ പേര്‍ക്കു വെടിയുന്നു പാപോല്ലാസം
എന്‍ കാരുണ്യവീണ്ടെടുപ്പു രക്ഷ നീ (3)
എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍)
ആയതിപ്പോള്‍ തന്നെ
ആകെ ഇത്ര മാത്രം.
അവള്‍ കാണികളെ കണ്ണീരില്‍ ആഴത്തി, ക്രിസ്തുവില്‍ കീഴടക്കി, ഒരിക്കലും തിരിച്ചുവരാതവണ്ണം സ്റ്റേജില്‍ നിന്നും വിരമിച്ചു.
അവളുടെ സ്വാധീനത്താല്‍ അവളുടെ പിതാവ് മാനസാന്തരപ്പെടുകയും അവരുടെ ഒരുമിച്ചുള്ള സുവിശേഷ ഘോഷണത്താല്‍ അനേകര്‍ ദൈവത്തിങ്കലേക്കു നയിക്കപ്പെടുകയും ചെയ്തു.
സാങ്കി, pp. 198–99