ക്രൂശോടണച്ചെന്നേശു
കാത്തു സൂക്ഷിക്കുന്നു.
തന്‍ ക്രൂശില്‍ സൌജന്യമേ
സൌഖ്യമേകും തൈലം.
ക്രൂശതാല്‍ ക്രൂശതാല്‍
മാത്രം എന്‍ മഹത്വം
വീണ്ടെടുക്കപ്പെട്ട ഞാന്‍
സ്വര്‍ഗ്ഗം പൂകുവോളം
ക്രൂശിന്‍ ചാരെ വിറയലാല്‍
ഭ്രമിച്ചു നിന്ന നേരം
ക്രിസ്തു താരമെന്നെയോ
ശോഭയാല്‍ നിറച്ചു.
കരുണയാല്‍ കണ്ടെത്തിയേ
വിറയാര്‍ന്നെന്‍ ആത്മാവേ
ശോഭയാര്‍ന്ന താരം പോല്‍
പ്രഭ ചൊരിഞ്ഞെന്‍ ചുറ്റും
കുഞ്ഞാട്ടിന്‍ കുരിശ്ശതെന്‍
നാള്‍ക്കു നാള്‍ക്കു ശക്തി
നിത്യവും അതിന്‍ നിഴല്‍
പാതയിന്‍ പ്രകാശം
ക്രൂശിന്‍ ചാരെ ആശയാല്‍
കാത്തു നില്‍ക്കുമേ ഞാന്‍
സ്വര്‍ണ്ണ തീരത്തെത്തുമേ
നദി കടന്നെന്‍ നാട്ടില്‍.