നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.@സങ്കീർത്തനങ്ങൾ 73:24
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

സോഫിയ റ്റി. ഗ്രിസ്സ് വേൾഡ്, ജോർജ്ജ് എഫ്. റൂട്ട് (ചിക്കാഗോ, ഇല്ലിനോയ്: റൂട്ട് & കേഡി, 1870) എഴുതിയ 'ദി പ്രൈസ്‌' ൽ നിന്നും (Never from Thee Will We Stray). സൈമണ്‍ സഖറിയ, 2015.

ജോർജ്ജ് എഫ്. റൂട്ട് (🔊 pdf nwc).

ഛായാചിത്രം
ജോർജ്ജ് എഫ്. റൂട്ട്
1820–1895

ആർദ്രതയേറുന്ന നല്ലിടയാ,
മെച്ചമാം മേച്ചിലിൽ മേയ്ക്കുന്നോനെ
രാപകൽ തോറുമേ കാക്കുന്നോനേ
നിന്നെ വിട്ടോടില്ല ഞാൻ!

പല്ലവി

ഇല്ല ഇല്ല
വേറെ വഴിയില്ല നീ അല്ലാതെ
ഇല്ല ഇല്ല
നിന്നെ വിട്ടോടില്ല ഞാൻ!

വാനിൽ കാർമേഘങ്ങൾ മൂടിയാലും
ശീതകൊടുംങ്കാറ്റു വീശിയാലും
മൃത്യുവിൻ യോർദ്ദാനെ നേരിട്ടാലും
നിന്നെ വിട്ടോടില്ല ഞാൻ!

ക്ഷീണനാമെന്നെ നീ ശക്തനാക്ക
താഴ്മയിൽ സൂക്ഷിക്ക അന്ത്യത്തോളം
കൂടണഞ്ഞീടുമ്പോൾ ആർത്തീടുമേ
നിന്നെ വിട്ടോടില്ല ഞാൻ!