രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.@എബ്രായർ 9:22
ഛായാചിത്രം
റോബർട്ട് ലോറി
1826–1899

റോബർട്ട് ലോറി, ഗോസ്പൽ മ്യൂസിക്കി ൽ നിന്നും. ഹോവേർഡ് ഡ്വൈൻ & റോബർട്ട് ലോറി പ്രസിദ്ധീകരിച്ചത് (ന്യൂയോർക്ക്‌: ബിഗ്ലോ & മെയിൻ, 1876) (🔊 pdf nwc). സൈമണ്‍ സഖറിയ, 2015.

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

എൻ പാപത്തെ കഴുകാൻ,
യേശു-വിന്റെ രക്തം മാത്രം!
എന്നെ പൂർണ്ണനാക്കാനും,
യേശു-വിന്റെ രക്തം മാത്രം!

പല്ലവി

അ-മൂല്ല്യം ഉറവ,
തൂ-വെള്ളയാക്കീടും,
വേ-റെയൊന്നില്ലഹോ,
യേശു-വിന്റെ രക്തം മാത്രം!

എൻ ക്ഷമയ്ക്കായ് കാണും ഞാൻ,
യേശു-വിന്റെ രക്തം മാത്രം!
ശുദ്ധിക്കായ് ഞാൻ നമ്പുന്നു,
യേശു-വിന്റെ രക്തം മാത്രം!

പ്രായശ്ചിത്തം കഴിപ്പാൻ,
യേശു-വിന്റെ രക്തം മാത്രം!
പ്രശംസിപ്പാൻ വേറില്ല,
യേശു-വിന്റെ രക്തം മാത്രം!

എൻ പ്രത്യാശ വേറില്ല,
യേശു-വിന്റെ രക്തം മാത്രം!
എൻ നീതി അ-തൊന്നത്രേ,
യേശു-വിന്റെ രക്തം മാത്രം!

ഇ-ന്നി-താൽ ഞാൻ ജയിക്കും,
യേശു-വിന്റെ രക്തം മാത്രം!
സ്വർഗ്ഗം പൂകും ഇന്നി-താൽ,
യേശു-വിന്റെ രക്തം മാത്രം!

മാ മഹത്വം! പാടും ഞാൻ,
യേശു-വിന്റെ രക്തം മാത്രം!
സ്തുതിക്കെന്നും യോഗ്യമായ്,
യേശു-വിന്റെ രക്തം മാത്രം!