എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയില്‍ ധൂപമായും എന്റെ കൈകളെ മലത്തുന്നത് സന്ധ്യായാഗമായും തീരട്ടെ@സങ്കീര്‍ത്തനങ്ങള്‍ 141:1–3
ഛായാചിത്രം
സബൈന്‍ ബാറിംഗ് ഗൌള്‍ഡു
National Portrait Gallery

button

സബൈന്‍ ബാറിംഗ് ഗൌള്‍ഡു, 1868 (Now the Day Is Ov­er); . ക്രിസ്ത്യന്‍ ഹിംസ് (ജ്ഞാനകീര്‍ത്തനങ്ങള്‍) പതിനേഴാം പതിപ്പ്. ഗീതം 12 (ഒന്നാം പതിപ്പ്: 1909)

യുടോക്സിയ, സബൈന്‍ ബാറിംഗ് ഗൌള്‍ഡു, 1868 (🔊 pdf nwc).

ഈ പകലില്‍ എന്നെ കാത്തതിന്നു ഞാന്‍
എന്‍ പിതാവേ നിന്നെ സ്തുതിച്ചീടുന്നേന്‍

ഇന്നു ചെയ്ത ദോഷം ക്രിസ്തു മൂലമായ്
എന്നോടശേഷവും ക്ഷമിച്ചീടണേ

എന്നുപേക്ഷയാല്‍ ഞാന്‍ വിട്ടുപോയതാം
എന്‍ മുറകള്‍ക്കായ് നിന്‍ മാപ്പു നല്‍കേണം

നിന്‍ ചിറകിന്‍ കീഴില്‍ ഇന്നുറങ്ങുവാന്‍
ഞാനെന്നെ ഈ രാവില്‍ ഏല്‍പ്പിച്ചീടുന്നേന്‍

ഇന്നത്തെ രാവില്‍ നീ വിളിക്കിലെന്നെ
ഒരുക്കമോടപ്പോള്‍ ദേവാ കാക്കണേ

രോഗ ദുഖത്താലും വലയുന്നോരെ
ദിവ്യ കൃപ മൂലം താങ്ങീടെണമേ

ജീവിക്കില്‍ ഞാന്‍ നാളെ താതനെ നിന്റെ
മുമ്പില്‍ അതികാലെ വരാനരുള്‍ക