വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം@യെശ്ശയാവ് 30:15
ഛായാചിത്രം
റോൾഫ് വോണ്‍ വില്യംസ്
1872–1958

ജോൺ എ. ഡാളസ്, 1985 (O God of Love, Grant Us Your Peace). ഹിം സൊസൈറ്റി 'സമാധാനം' എന്ന വിഷയത്തിലേക്കു പുതിയ പാട്ടുകൾ അന്വേഷിച്ചപ്പോൾ എഴുതപ്പെട്ട ഒന്നാണ് ഇതു, കൂടാതെ സൊസൈറ്റി തിരഞ്ഞെടുത്ത അഞ്ചു ഗാനങ്ങളിൽ ഒന്നും ആയിരുന്നു ഇതു. സൈമണ്‍ സഖറിയ, 2016.

ഫോറസ്റ്റ് ഗ്രീൻ എന്ന പുരാതന ഇംഗ്ലീഷ് രാഗം, ക്രമീകരണം ചെയ്തതു റോൾഫ് വോണ്‍ വില്യംസ്, 1906 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

സ്നേഹമാം ദേവാ, ഞങ്ങളിൽ- നിൻ ശാന്തി നൽകുകേ.
ചിത്തേ നിൻ ശാന്തി കണ്ടെത്താൻ- മാർഗ്ഗം നീ കാണിക്ക.
നിൻ നേർത്ത സ്വരം ശ്രവിച്ചു, നിൻ പാതെ ഗമിപ്പാൻ,
താഴ്മയായ് ജീവിച്ചെന്നെന്നും, നിന്നോടു പ്രാർത്ഥിപ്പാൻ.

ജീവനാം ദേവാ, ഞങ്ങളിൽ- നിൻ ശാന്തി നൽകുകേ.
അന്യോന്യ സ്നേഹം വർദ്ധിപ്പാൻ, ദാനം ചെയ്തീടുവാൻ
മറ്റുള്ളവരെ കരുതാൻ, പങ്കു വച്ചീടുവാൻ
നാൾ തോറും ദൈവ കൃപയാൽ വളർച്ച പ്രാപിപ്പാൻ

ആശയിൻ ദേവാ, ഞങ്ങളിൽ- നിൻ ശാന്തി നൽകുകേ.
ലോകത്തിൽ യുദ്ധധ്വനിയും ദുഃഖവും എറുന്നേ!
രക്ഷകാ ദേവാ കൃപയാൽ വചനം പൊതിഞ്ഞു,
വിശ്വാസത്തോടെ നിന്നീടാൻ നിൻ കൃപ നൽകുകേ!

സർവ്വത്തിൻ നാഥാ, ഞങ്ങളിൽ- നിൻ ശാന്തി നൽകുകേ.
ചുറ്റുമുള്ളോരെ കരുതാൻ, ദയയെ കാണിപ്പാൻ.
നഷ്ടപ്പെട്ടോരെ തേടുവാൻ, സ്വതന്ത്രരാക്കുവാൻ
നഷ്ട കഷ്ടങ്ങൾ നോക്കാതെ കരുണ കാണിപ്പാൻ.