ഞാനോ നിന്‍റെ കരുണയില്‍ ആശ്രയിക്കുന്നു.@സങ്കീര്‍ത്തനങ്ങള്‍ 13:5
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ജോര്‍ജ് മത്തീസണ്‍, 1879 (O Love That Wilt Not Let Me Go). സൈമണ്‍ സഖറിയ, 2000.

സെന്‍റ്. മാര്‍ഗരറ്റ് (പീസ്‌), ആല്‍ബര്‍ട്ട് എല്‍. പീസ്, 1874 (🔊 pdf nwc).

ഛായാചിത്രം
വാഷിങ്ങ്ടണ്ണ്‍ ഗ്ലേടെന്‍
1836–1918

മരുഭൂമിയിലെ നീരൊഴുക്കുകള്‍ (Streams in the Desert Vol.1) എന്ന പ്രതിദിന ധ്യാനത്തിന്റെ ഒന്നാം വാല്യത്തിന്റെ തര്‍ജ്ജിമയില്‍ ചേര്‍ക്കാനായി എന്റെ അമ്മയുടെ അനുജത്തി പരേതയായ മിസ്സസ്സ് കൊച്ചന്ന ഡേവിഡ്‌ ആവശ്യപ്പെട്ട പ്രകാരം രണ്ടായിരാം ആണ്ടില്‍ ഞാന്‍ തര്‍ജ്ജിമ ചെയ്തതാണ് ഈ മനോഹര ഗാനം.

എന്നെ കൈ വിടാത്തോരന്‍പെ—എന്‍
ആത്മാവ് നിന്നിലാശു ചാരും
നിന്‍ സ്നേഹത്തിന്നാഴി തന്നില്‍ ഞാന്‍
നീന്തിതുടിക്കുമെന്നുമേ—
സമൃദ്ധമായെന്നും

വേര്‍പിരിയാത്ത സ്നേഹമേ- എന്‍
ദീപം നിന്നിലണച്ചീടട്ടെ
നീതിസൂര്യനാം നിന്നിലല്ലോ
എന്‍ ദീപം ശോഭിക്കുമെന്നും—
പ്രശോഭയായെന്നും

നോവില്‍ അകന്നീടാത്തോരന്‍പെ—നിന്‍
സ്നേഹം അന്യമല്ലെനിക്ക്
മഴയിലും മാരിവില്‍ കാണും
നിന്‍ വാക്കു വ്യര്‍ത്ഥം അല്ലൊട്ടും—
പ്രഭാതത്തിലെന്നും

എന്‍റെ തലയുയര്‍ത്തും ക്രൂശെ—നിന്‍
സാമീപ്യമെനിക്കു വേണം
എന്‍ മഹത്വം മണ്ണടിഞാശു
പൂക്കള്‍ വിടര്‍ത്തിക്കാട്ടട്ടെ—
സമൃദ്ധമായെന്നും