മനുഷ്യാ നല്ലത് എന്തെന്ന് ദൈവം നിനക്ക് കാണിച്ചുതന്നിരിക്കുന്നു; ന്യായം പ്രവര്‍ത്തിപ്പാനും, ദയാ തല്പരനായി ഇരിക്കുവാനും നിന്‍റെ ദൈവമായ യഹോവയുടെ മുന്പില്‍ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു ദൈവം നിന്നോട് ചോദിക്കുന്നത്?@മീഖ, 6:8
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

വാഷിങ്ങ്ടണ്ണ്‍ ഗ്ലേടെന്‍, 1879 (O Master, Let Me Walk with Thee). സൈമണ്‍ സഖറിയ, 2010.

എച്ച്. പേഴ്സി സ്മിത്ത്, 1874 (🔊 pdf nwc).

ഛായാചിത്രം
വാഷിങ്ങ്ടണ്ണ്‍ ഗ്ലേടെന്‍
1836–1918

നാഥാ നിന്‍ പാദെ നടപ്പാന്‍ നിന്നെ സ്നേഹിപ്പാന്‍ കൃപ താ
സഹിഷ്ണതയാല്‍ യത്നിപ്പാന്‍ ഏകുക മര്‍മ്മം അന്പിനാല്‍

പിന്മാറ്റക്കാരെ നേടുവാന്‍ സ്നേഹത്താല്‍ കൂട്ടിച്ചേര്‍ക്കുവാന്‍
തോല്‍വി ഇല്ലാത്ത യ്ത്നത്താല്‍ നിന്‍ മാര്‍ഗെ ചേര്‍പ്പാന്‍ കൃപ താ

ദീര്‍ഘ ക്ഷമ പഠിപ്പിക്ക നിന്‍ സഖിത്വത്തില്‍ ചേര്‍ത്തെന്നെ
മധുര്യമാം വിശ്വാത്താല്‍ തിന്മയെ വെല്ലും സ്നേഹത്താല്‍

കൈ വിടാത്ത പ്രത്യാശയാല്‍ ഭാവി തെളിക്കും രശ്മിയാല്‍
നീ മാത്രം എകും ശന്തിയാല്‍ നിന്‍ ചാരെ എന്നും അണക്ക