അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്ക് പ്രത്യക്ഷമായി. അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യ ഭാഷകളിൽ സംസാരിച്ചു തുടങ്ങി.@അപ്പൊസ്തലപ്രവർത്തികൾ 2:3–4
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഹെൻട്രി എച്ച്, റ്റ്വീറ്റി, 1933 (O Spirit of the Living God). സൈമണ്‍ സഖറിയ, 2013.

ഫോറസ്റ്റ് ഗ്രീൻ, പുരാതന ഇംഗ്ലീഷ് രാഗം, ക്രമീകരണം ചെയ്തതു റാൽഫ് വോണ്‍ വില്ല്യംസ് (🔊 pdf nwc).

ഛായാചിത്രം
റാൽഫ് വോണ്‍ വില്ല്യംസ്
1872–1958

ഹാ! ദൈവത്തിൻ ശുദ്ധാത്മാവേ, വിശുദ്ധം നിൻ അഗ്നി!
ഇറങ്ങുക നിൻ ആലയേ വീണ്ടും നിന്റേതാക്കാൻ
സ്നേഹം ശക്തി നൽ സന്തോഷം നീതി സമാധാനം
ക്രിസ്തു എന്നുള്ളിൽ നിറച്ചു ദുഖം പാപം പോക്ക.

വീശെന്നിൽ ദൈവ ആത്മാവേ മോചിക്കെൻ ആത്മത്തെ
സംശയം പിഴ പോക്കിയെൻ അന്ധത മാറ്റുകേ
ഉത്തേജിപ്പിക്ക നാവിനെ ആത്മാവാം അഗ്നിയാൽ
ദൈവ മഹത്വ യാഗത്തിൻ സുവാർത്ത ഘോഷിക്കാൻ

പഠിപ്പിക്കെന്നെ ഘോഷിപ്പാൻ ജീവ വചനത്തെ
സ്നേഹം വഴിയും ഭാഷയിൽ ഏവർക്കും വ്യക്തമായ്
പ്രായ ഭേദങ്ങൾ കൂടാതെ ഏകമായ് വണങ്ങാൻ
ഏക കുടുംബം ഭൂലോകം നിന്നിഷ്ടം ചെയ്തീടും

ലോക രക്ഷകൻ ക്രിസ്തുവിൻ ശക്തി ലോകം കാണും
ജീവനിൽ അന്നുയിർത്തു നാം പറന്നുയരുമേ
ഭൂമിയും ദൈവ മക്കളും പൂർണ്ണരായ് തീരുമേ
ദൈവ വിശുദ്ധി പ്രാപിച്ചു സ്വർലോകത്തെത്തുമേ