എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവന്‍ ‍; മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു.@സങ്കീര്‍ത്തനങ്ങള്‍ 104:1–2
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

റോബര്‍ട്ട് ഗ്രാന്റ്, 1833 (O Worship the King). സൈമണ്‍ സഖറിയ, 2011.

എച്ച്. പേഴ്സി സ്മിത്ത് (1737–1806); ക്രമീകരണം ചെയ്തത് വില്യം ഗാര്‍ടിനെര്‍, സേക്രഡ് മെലടീസ് (ലണ്ടന്‍: 1815) (🔊 pdf nwc).

ഛായാചിത്രം
റോബര്‍ട്ട് ഗ്രാന്റ്
1770–1838

ആരാധിക്ക നാം, രാജാവായോനെ
തന്‍ സ്നേഹം ശക്തി, പാടി ഘോഷിക്കാം
നാളെന്നും താന്‍ കോട്ട, നമ്മുടെ ദുര്‍ഗ്ഗം
ഭംഗി സ്തോത്രം, സ്തുതി, അണിഞ്ഞവന്‍ താന്‍

തന്‍ ശക്തി വര്‍ണ്ണിക്കാം, കൃപയെ പാടാം
തന്‍ വസ്ത്രം പ്രഭ, മേല്ക്കട്ടി വാനം
വന്‍ കാറ്റും മേഘവും തന്‍ രഥങ്ങളാം
തന്‍ ചിറകിന്‍ വഴി കൂരിരുളാകാം

ഭൂതലമോ തന്‍ നിക്ഷേപ ഖനി
പ്രപഞ്ചമെല്ലാം തന്നുടെ സൃഷ്ടി
തന്‍ നിയമമോ മറാത്തതല്ലയോ
അതിരി-ല്ലാഴിയോ തന്‍ വസ്ത്രമല്ലോ

തന്‍ കരുതലോ വര്‍ണ്ണിക്കാനാകാ
നിറഞ്ഞു നില്‍ക്കും പ്രപഞ്ചമെല്ലാം
കുന്നു മലകളില്‍ തെളിഞ്ഞു കാണാം
മഞ്ഞിന്‍ കണത്തിലും പേമാരിയിലും

മര്‍ത്ത്യരെ കേള്‍പ്പിന്‍ ക്ഷീണരെ കേള്‍പ്പിന്‍
അവനിലുള്ളോര്‍ ബലം പ്രാപിക്കും
തന്‍ കരുണയോ ശാശ്വതമല്ലയോ
നമ്മെ സൃഷ്ടിച്ചോനും സഖിയുമവന്‍

വറ്റാത്ത സ്നേഹം! ക്ഷീണിക്കാ ശക്തി!
ഉന്നതത്തിലോ വിണ്‍ദൂതര്‍ വാഴ്ത്തും
ഭൂമിയില്‍ താഴ്മയുള്ളോര്‍ വന്ദിച്ചീടും
സത്യമായെന്നെന്നും തന്‍ നാമം വാഴ്ത്തും