എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ.@ഉൽപ്പത്തി 18:3
ഛായാചിത്രം
ഫേനി ക്രോസ്ബി
1820–1915

ഫേനി ക്രോസ്ബി, 1868 (Pass Me Not, O Gentle Savior). ഹോവേർഡ് ഡോണെയുടെ 'സോങ്‌സ് ഓഫ് ഡിവോഷൻ' -നിൽ ആദ്യം പുറത്തുവന്നു (ന്യൂയോർക്കു: 1870).

ഡബ്ള്യൂ. ഹോവേർഡ് ഡോണെ, 1870 (🔊 pdf nwc).

ഛായാചിത്രം
W. Howard Doane (1832–1915)

സുവിശേഷ ഗാനങ്ങളിലൂടെ വചനഘോഷണം നടത്തിയിരുന്ന ഒരു കാലഘട്ടമായിരുന്നു അവരുടേതു. കൂടാതെ ഫേനി ക്രോസ്ബിയുടെ ഗാനങ്ങൾക്കു എന്നും ആവശ്യക്കാർ ഉണ്ടായിരുന്നു. അതിനാൽ വളരെ സുപ്രസിദ്ധയായിരുന്ന ഈ കൊച്ചു കവിയിത്രിയെയും സുവിശേഷയോഗങ്ങൾ നടന്നിരുന്ന നിരവധി സ്ഥലങ്ങളിൽ സംസാരിപ്പാനായി ക്ഷണിച്ചിരുന്നു. ഒരു സന്ദർഭത്തിൽ, വേദി ഒരു സംസ്ഥാന തടവറ ആയിരുന്നു. ഈ പ്രതേക യോഗത്തെ കുറിച്ച് വളരെ പ്രതീക്ഷ ഉണ്ടായിരുന്നു. ഫേനി -അന്ധത നൽകിയ വൻ ശക്തിയാൽ- പ്രസംഗിച്ചുകൊണ്ടിരിക്കെ, തടവുകാർ ഒന്നിനു പിറകെ ഒന്നായി "എന്നെ കടന്നു പോകരുതേ" എന്ന് ഇടക്ക് കയറി ഉച്ചത്തിൽ നല്ലവനായ ദൈവത്തോടു വിളിച്ചു അപേക്ഷിച്ചുകൊണ്ടിരുന്നു. ആ തടവുകാരുടെ ഉച്ചത്തിലുള്ള നിലവിളി തന്റെ ഹൃദയത്തെ വല്ലാതെ ഉലച്ചു എന്നും അവരെ കുറിച്ചുള്ള ചിന്ത മനസ്സിൽ നിന്നും മാഞ്ഞുപോകുന്നില്ല എന്നും ഫേനി പറയുകയുണ്ടായി. അതിനെ കുറിച്ച് അവർ ഇങ്ങിനെ പറഞ്ഞു, "ആ മനുഷ്യരുടെ യാചന ശബ്ദം എന്റെ ചെവികളിൽ അലച്ചു കൊണ്ടിരിക്കെ ആയിരുന്നു, ആ വരികൾ ഞാൻ എഴുതിയതു."

ബ്ളാഞ്ചാർഡ്‌, പേജുകൾ. 76–77

പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഒന്നിൽ താമസിച്ചിരുന്ന ഒരു വൃദ്ധനു ഞായറാഴ്ചയുടെ സായാഹ്നങ്ങളിൽ മത്സ്യം പിടിക്കാൻ പോകുന്ന പതിവുണ്ടായിരുന്നു. ആ തടാകത്തിന്റെ അരികെ ഉണ്ടായിരുന്ന ഒരു സ്‌കൂൾ കെട്ടിടത്തിൽ ഒരു സണ്ടേസ്കൂൾ നടത്തപ്പെട്ടിരുന്നു. അവരുടെ വൈകീട്ടുള്ള ആരാധനയിൽ കൂടെ കൂടെ "പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവേ" എന്ന ഗാനം അവർ ആലപിച്ചിരുന്നു; എന്തുകൊണ്ടോ, ഈ വൃദ്ധനു ഈ ഗാനത്തിന്റെ രാഗം മനസ്സിൽ നിന്നും മറക്കുവാൻ കഴിഞ്ഞില്ല. ഒരു ദിവസം അദ്ദേഹം തന്റെ ചൂണ്ട താഴെ ഇട്ടു ആ സ്‌കൂൾ കെട്ടിടത്തിലേക്ക് നടന്നു ചെന്നു. അദ്ദേഹം ആ സാബത്തു സ്‌കൂളിലേക്കു ക്ഷണിക്കപ്പെട്ടെങ്കിലും, "ഇല്ല, ഞാൻ ഉചിതമായി വസ്ത്രധാരണം ചെയ്യാത്തതിനാൽ ഇന്നു വരുന്നില്ല" എന്നു പറഞ്ഞു. "പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവേ" എന്ന ഗാനം കുട്ടികൾ പാടിത്തരുമെങ്കിൽ താൻ വരാം എന്നു അവർക്കു വാക്കു കൊടുത്തു. രണ്ട് വർഷത്തിനു ശേഷം മാനസാന്തരപ്പെട്ട ആ വൃദ്ധൻ, മിസ്റ്റർ ഡോണെയുടെ സാന്നിദ്ധ്യത്തിൽ വച്ചു തന്നെ ഈ കഥ പറയുകയുണ്ടായി, തുടർന്നു "ദൈവം വില്യം എച്ച്. ഡോണെ യെയും ഫേനി ക്രോസ്ബിയെയും അനുഗ്രഹിക്കട്ടെ" എന്നു പറഞ്ഞു.

ജാക്സൺ, പേജ്. 13

പോ-കല്ലേ കടന്നെന്നെ- നീ- പ്രി-യ യേ-ശു-വെ
മ-റ്റുള്ളോരെ ദര്‍ശിക്കു-മ്പോള്‍ നോ-ക്കു-കെ-ന്നെ-യും

പല്ലവി

യേ-ശു നാ-ഥാ എ-ന്നപേക്ഷ കേള്‍
മ-റ്റുള്ളോരെ ദര്‍ശിക്കു-മ്പോള്‍ നോ-ക്കുകെ-ന്നെ-യും

നിന്‍ കൃപാസനത്തിന്‍ മു-ന്‍പില്‍ വീണു കെ-ഞ്ചു-ന്നേ
എ-ന്‍ വിശ്വാസം ക്ഷീണിക്കു-മ്പോള്‍ നീ-സഹാ-യിക്ക

നി-ന്റെ രക്ഷ മാത്രം എ-ന്റെ നിത്യ ശ-ര-ണം
നി-ന്റെ കൃപയാലെ മാ-ത്രം എ-ന്നുദ്ധാരണം

ജീ-വനേക്കാള്‍ ഏറെ ന-ന്നു നീയെന്‍ കര്‍-ത്താ-വേ
ഭൂ-മി സ്വര്‍ഗ്ഗം തന്നിലും നീ- മാ-ത്രം ആ-ശ്ര-യം