എൻ മനമേ, യഹോവയെ വാഴ്‌ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്‌ത്തുക.@സങ്കീർത്തനങ്ങൾ 103:1
ഛായാചിത്രം
ജോൺ ഗോസ്സ്
1800–1880

ഹെന്‍ട്രി എഫ്. ലൈറ്റ്, സ്പിരിറ്റ് ഓഫ് സാംസ് 1834 (Praise, My Soul, the King of Heaven). . *4 ലാം ചരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2016;

ഈവന്‍റ്റൈട്, ജോൺ ഗോസ്സ്, 1861 (🔊 pdf nwc).

ഛായാചിത്രം
ഹെന്‍ട്രി എഫ്. ലൈറ്റ്
1793–1847

വാഴ്ത്തെൻ ദേഹി സ്വർ-രാജനെ
കാഴ്ച വെയ്ക്ക തൻ പാതെ
തന്നാൻ ര-ക്ഷ, സുഖം, ക്ഷമ
നിന്നെപ്പോലാർ സ്തു-തിക്കും
സ്തുതി ചൊൽക, സ്തുതി ചൊൽക
നിത്യ രാജാ സ്തുതി ചൊൽ

പി-താ-ക്കൾക്കാ-പത്തിൽ ചെയ്-ത
കൃപകൾക്കായ് സ്തുതിക്ക
ഇന്നും ആശീർ-വദിക്കുന്ന
യഥാവാനെ-സ്തുതിക്ക
സ്തുതി ചൊൽക, സ്തുതി ചൊൽക
വിശ്വസ്തതാ പൂർണ്ണനായ്

പി-താ-വായ് താൻ ന-മ്മെ പോ-റ്റും
മർത്യൻ മണ്ണെ-ന്നറിയും
നമ്മെ തൃ-ക്കയ്യിൽ വഹിക്കും
ശ-ത്രു-വിൽ നി-ന്നു കാക്കും
സ്തുതി ചൊൽക, സ്തുതി ചൊൽക
വിസ്തൃതമാം കൃപക്കായ്

*വേനൽ പൂ പോലെ നാം പൂ-ക്കും
കാറ്റിനാൽ പാറിപ്പോകും
മർത്യ-ശരീരം നശിക്കും
ദൈവം പാർക്കും നിത്യനായ്
ഹാലേലൂയ്യാ! സ്തുതി ചൊൽക,
നിത്യവാനെ സ്തുതിക്ക

തൻ മുഖം കാ-ണും ദൂത-രെ
സ്തുതിചെയ്‌വാൻ തുണയ്ക്ക
സൂര്യ-ചന്ദ്രാ-ദി സൃഷ്ടിയെ
കുമ്പിടിൻ അവൻ മുമ്പിൽ
സ്തുതി ചൊൽക, സ്തുതി ചൊൽക
കൃപാലുവെ സ്തുതിക്കാം