അവന്റെ വീര്യ പ്രവര്‍ത്തികള്‍ നിമിത്തം അവനെ സ്തുതിപ്പിന്‍; അവന്റെ മഹിമാധിക്യത്തിന്നു തക്കവണ്ണം അവനെ സ്തുതിപ്പിന്‍.@സങ്കീര്‍ത്തനം 150:1–2
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

യോഹാക്കിം നെയാണ്ടര്‍ (Lobe den Herren). ഇന്‍ A ഉന്‍റ്റ് Ω ഗ്ലൌപ് ഉന്‍റ്റ് ലീബസ് ഈഴ്ബുന്ഗ് (ഷ്ട്രാസ് ഉന്‍റ്റ്: 1680); ജര്‍മ്മനില്‍ നിന്നും ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്തത് കാതറീന്‍ വില്യം എസ്സ്‌. ബെന്നറ്റ്‌, 1863 (Praise to the Lord, the Almighty). സൈമണ്‍ സഖറിയ, 2012.

ലോബ് ഡേന്‍ ഹെറന്‍, ആന്റെര്‍ ടൈല്‍ ടെസ് ഏര്‍നോയര്‍ട്ടന്‍ ഗെസാംഗ് ബുക്‌, രണ്ടാം പതിപ്പ് (ബ്രണ്ണന്‍, ജര്‍മ്മനി: 1665); ക്രമീകരണം ചെയ്തതു വില്യം എസ്സ്‌. ബെന്നറ്റ്‌, 1864 (🔊 pdf nwc).

ഛായാചിത്രം
യോഹാക്കിം നെയാണ്ടര്‍
1650–1680

സ്തോത്രം നാഥാ! സര്‍വ്വഭൂമിയിന്‍ സൃഷ്ടാവാം രാജാ,
രക്ഷയ്ക്കും ശക്തിയ്ക്കും, വാഴ്ത്തവനെ എന്‍ മനമേ
കേള്‍ക്കുന്നോരേ, തന്‍ ആലയെ വരുവിന്‍
ആനന്ദാല്‍ ആരാധിച്ചീടാം.

സ്തോത്രം നാഥാ! സര്‍വ്വം ഭരിച്ചു വാഴുന്ന നാഥാ,
തന്‍ ചിറകിന്‍ കീഴെ സൌഖ്യമായ് പാര്‍ത്തീടുന്നോനേ
കാണുന്നില്ലേ, നിന്നുടെ ആവശ്യങ്ങള്‍
നിറവേറ്റുന്നു തന്‍ വാഴ്വാല്‍

സ്തോത്രം നാഥാ! നമ്മെ അത്ഭുതാല്‍ നിര്‍മ്മിച്ചവനെ
ശക്തിബലം നല്‍കി വീണിടാതെ പാലിച്ചോനെ
ദുഖത്തിലും ആവശ്യവേളയിലും
തന്‍ ചിറകില്‍ മറച്ചില്ലേ

സ്തോത്രം നാഥാ! അഭിവൃദ്ധിയാല്‍ പോഷിപ്പിച്ചോനെ,
തന്‍ കരുണ എന്നെ നിശ്ചയം പിന്തുടര്‍ന്നീടും
ധ്യാനിക്കുവിന്‍! തന്നാല്‍ അസാധ്യമെന്തു?
തന്‍ സ്നേഹത്താല്‍ മറയ്ക്കുമ്പോള്‍

സ്തോത്രം നാഥാ! കൊടുങ്കാറ്റും വന്‍ പോരും വരുമ്പോള്‍,
ശത്രുവിന്നസ്ത്രങ്ങള്‍ എന്‍ ചുറ്റും പറന്നീടുമ്പോള്‍
തടുക്കും താന്‍, നല്‍കും തന്‍ സമാധാനം
വന്‍ കാറ്റിലും ചുഴിയിലും

സ്തോത്രം നാഥാ! മുറ്റുംപാപാകന്ധകാരം വരുമ്പോള്‍
ദുഷ്ടതയേറുമ്പോള്‍, നീതിമാന്മാര്‍ പതറുമ്പോള്‍
നിന്‍ പ്രഭയാല്‍ ഇരുട്ടകറ്റീടുമ്പോള്‍
ശുദ്ധര്‍ നിന്നെ വാഴ്ത്തീടുമ്പോള്‍

സ്തോത്രം നാഥാ! നിന്നെഎന്നുള്ളം സ്തുതിച്ചീടുമ്പോള്‍
സൃഷ്ടിഗണങ്ങളെ വന്നു കൂടി സ്തുതിച്ചാര്‍പ്പിന്‍
എല്ലാ നാവും, ആമ്മേന്‍ എന്നാര്‍ത്തീടട്ടെ
ആനന്ദാല്‍ വണങ്ങിടട്ടെ