നീ സംവത്സരത്തെ നിന്റെ നന്മകൊണ്ടു അലങ്കരിക്കുന്നു.@സങ്കീർത്തനങ്ങൾ 65:11

അജ്ഞാതം.

ബഥനി (മേസൺ), ലോവൽ മേസൺ, 1856 (🔊 pdf nwc). ഒരു രാത്രി ഇരുട്ടിൽ കണ്ണുകൾ തുറന്നു, ഭവനത്തിലെ ഏകാന്തതയിൽ കിടക്കുമ്പോൾ ഈ രാഗം എന്റെ മനസ്സിൽ പൊന്തി വന്നു, പിറ്റേന്നു രാവിലെ അതു സംഗീത ഭാഷയിൽ എഴുതി.

ഛായാചിത്രം
ലോവൽ മേസൺ
1792–1872

പു-തുവത്സരത്തിൻ പി-റവിയിൽ
പിൻ-പിലുള്ളതെല്ലാം പോ-യ് മറഞ്ഞു
പു-തുതാക്കി തീർക്കാം പു-രാണകാര്യങ്ങൾ
പു-കഴ്ത്താം കർത്താവേ പു-തുനാവാൽ

ഈയാണ്ടു കാക്കണേ ഈ ദേശത്തെ
ഈ ലോക ബാധയാൽ ഇ-ളകാതെ
ഈ-ശോ കൃപ നൽകി ഈ-ശൻ വിശ്വാസത്തെ
ഈ അടിയാർക്കെല്ലാം ഇ-ടാക്കണേ

വ-രും കാലങ്ങളെ വ-ല്ലഭനെ
വ-ശക്കേടില്ലാതെ വ-ഹിച്ചീടാൻ
വ-ല്ലഭൻ ദൈവമേ വ-ശം നീ തരിക
വ-ലിയ പാപങ്ങൾ വ-ഹിച്ചോനെ

എ-ന്നേയ്ക്കും മഹത്വം ഏ-ക പിതാ
എ-ന്നേയ്ക്കും മഹത്വം ഏ-ക സുതാ
എ-ന്നും എന്നേക്കുമെ ഏ-വം ഭവിക്കട്ടെ
ഏ-കാത്മാവായാന്നും ഏ-റ്റം സ്തുതി.