അജ്ഞാതം.
ഡബ്ല്യൂ ഹോവേർഡ് ഡോണ, 1875 (🔊 pdf nwc).
രക്ഷകാ എന്നിൽ—നീ വസിപ്പാനായ്
എൻ സ്വയം നിന്നോടൊന്നായ്
ക്രൂശിക്കപ്പെട്ടെ-ന്നുള്ളതെപ്പോഴും
വാസ്തവമായ്ത്തീരട്ടെ
പല്ലവി
നിന്നിലു-ള്ള വിശ്വാസം മൂലം
എന്നും ഞാൻ-ജീവിച്ചീടാൻ
തന്നരുൾ നിൻ-ആത്മ-ദാനം മേൽക്കുമേൽ
എന്നരുമ-നാഥനെ
ക്രൂശിതമായ-ജീവിതമെന്നിൽ
ശാശ്വതമായുണ്ടാവാൻ
എൻ പ്രയത്നത്താൽ-യാതൊരിക്കലും
സാദ്ധ്യമല്ലെൻ കർത്താവേ!
പല്ലവി
നിൻ വചനം എൻ-ആത്മഭോജനം
ആവതിന്നു നാൾക്കുനാൾ
വിശുദ്ധാത്മാവിൻ വെളിച്ചം എന്നിൽ
വിളങ്ങീടണം എന്നും
പല്ലവി
കർത്തനെയെന്നിൽ-സ്വാതന്ത്ര്യമായ് നീ
നിത്യം നിൻ വ്യാപാരങ്ങൾ
ശക്തിയായ് നട-ത്തുന്നതിനായി
കാക്കേണം സ്വയം ക്രൂശിൽ
പല്ലവി
ഉയിർപ്പിൻ ശക്തി ഊർജിതമായെൻ
ജീവിതത്തിലുണ്ടാവാൻ
പഴയ മർത്ത്യൻ-സതതം ശവ-
ക്കുഴിയിൽ കിടക്കട്ടെ
പല്ലവി
ക്രൂശിൻ ദിവ്യ-രഹസ്യം എന്റെ
നിമിഷം പ്രതിയുള്ള
അനുഭവമായ്-ദിനവും തീരാൻ
അനുഗ്രഹമേകണം
പല്ലവി
ദിവസേന ഞാൻ-മരിക്കുന്നെന്നു
ദിവ്യവാസ്തവമാവാൻ!
യേശുവിൻ മൃത്യു എൻ ശരീരത്തിൽ
ഞാൻ സദാ വഹിക്കട്ടെ.
പല്ലവി