മറ്റൊരുത്തനിലും രക്ഷയില്ല;നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ നൾകപ്പെട്ട വേറൊരു നാമവുമില്ല@ അപ്പോസ്തോലപ്രവർത്തികൾ 4:12

അജ്ഞാതം.

ഡബ്ല്യൂ ഹോവേർഡ് ഡോണ, 1875 (🔊 pdf nwc).

ഛായാചിത്രം
ഡബ്ല്യൂ ഹോവേർഡ് ഡോണ
(1832–1915)

എന്നെ ര-ക്ഷിപ്പാൻ ഉന്നതം വിട്ടു
മന്നിൽ വന്ന കർ-ത്താവേ!
നിന്നെ സ്വ-ർഗ്ഗത്തിൽ നിന്നിഹ കൊണ്ടു
വന്നതു നിൻ സ്നേഹമേ!

പല്ലവി

ആകർഷിക്ക എന്നെ പ്രിയ രക്ഷകാ
നീ മരിച്ച ക്രൂശിങ്കൽ
ആകർഷിക്ക എന്നെ പ്രിയ രക്ഷകാ!
നിൻ മുറിഞ്ഞ മാർവ്വിങ്കൽ

നാവുകൊണ്ടു ചൊല്ലാവതിന്മേൽ നീ
നോവെൻ പേർക്കായേറ്റല്ലോ
ഈ വിധം സ്നേഹം ജീവനാഥാ ഈ
ഭൂവിലാർക്കുമില്ലഹോ!

പല്ലവി

നിങ്കലേക്കെന്നെ ആകർഷി-പ്പാനായ്
രോഗമാം നിൻ ദൂതനെ
നിൻ കരത്താൽ നീ എങ്കൽ അയച്ച
നിൻ കൃപയ്ക്കായ് സ്തോത്രമെ

പല്ലവി

നിൻ സ്വരൂ-പത്തോ-ടനുരൂപമായ്
വരുവാൻ നാളിൽ നാളിൽ
ചൊരികാ-ത്മാവിൻ വരങ്ങൾ എന്നും
നിറവായ് നീ-യെന്നുള്ളിൽ

പല്ലവി

ജീവനു-ള്ളതാം ദൈവ വചനം
സർവ്വ നേര-വുമെന്റെ
പാവനാഹാര-മാവതിന്നെന്നും
ദിവ്യ കൃപ നൽകുക

പല്ലവി

ഉന്നതത്തിൽ നിൻ സന്നിധൗ വന്നു
നിന്നെ ഞാൻ കാണുന്നേരം
എന്നിൽ ഉണ്ടാ-മാ-നന്ദമവർണ്ണ്യം
എന്നുമെ-ന്നേക്കും ഭാഗ്യം.

പല്ലവി