ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ.@യൂദാ: 23
ഛായാചിത്രം
ഫേനി ക്രോസ്ബി
(1820–1915)

ഫേനി ക്രോസ്ബി, 1873 (Rescue the Perishing); .

ഡബ്ള്യൂ. ഹോവാർഡ് ഡോണെ (🔊 pdf nwc).

ഛായാചിത്രം
ഡബ്ള്യൂ. ഹോവാർഡ് ഡോണെ
(1832–1915)

ഒരിക്കൽ കൊടുംചൂടുണ്ടായിരുന്ന ആഗസ്റ്റു മാസത്തിലെ ഒരു സായാഹ്നത്തിൽ ഞാൻ ഒരു വലിയ കമ്പനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. ആ രാത്രിയിൽ ഏതോ ഒരു മാതാവിന്റെ അരുമമകൻ രക്ഷിക്കപ്പെടുകയോ അല്ലാതിരിക്കയോ ചെയ്യും എന്നുള്ള ബോധം എന്നെ വല്ലാതെ അലട്ടി. അതിനാൽ മാതൃസ്നേഹത്തിൽ നിന്നും അകന്നു പോയ ഏതെങ്കിലും മക്കൾ ഇവിടെ ഉണ്ടെങ്കിൽ ഈ യോഗത്തിന്റെ പര്യവസാനത്തിനു ശേഷം സ്റ്റേജിനു പുറകിൽ വരേണമെന്നു ഞാൻ അപേക്ഷിച്ചു. പതിനെട്ടുകാരനായ ഒരു യുവാവ് മുന്നോട്ടു വന്നു ഇങ്ങിനെ ചോദിച്ചു: നീ എന്നെ ആണോ ഉദ്ദേശിച്ചതു? എന്ന്. ഞാൻ എന്റെ അമ്മയോട് സ്വർഗ്ഗത്തിൽ വച്ച് വീണ്ടും കാണാം എന്നു ഞാൻ വാക്കു കൊടുത്തിരുന്നു; എന്നാൽ ഞാൻ ഇപ്പോൾ ജീവിക്കുന്നത് അനുസരിച്ചു, അതു അസാദ്ധ്യമാണു. ഞങ്ങൾ അവനു വേണ്ടി പ്രാർത്ഥിച്ചു. ഒടുവിൽ അവന്റെ കണ്ണുകളിൽ ഒരു പുതിയ പ്രകാശവുമായി എഴുന്നേറ്റു; വിജയാരവത്തോടെ അവൻ ഇങ്ങനെ പറഞ്ഞു, ഇനി എനിക്കു എന്റെ മാതാവിനെ സ്വർഗ്ഗത്തിൽ ചെന്നു കാണുവാൻ സാധിക്കും; എന്തെന്നാൽ ഞാൻ ദൈവത്തെ കണ്ടെത്തിയിരിക്കുന്നു. എന്നു.

ചില ദിവസങ്ങൾക്കു മുമ്പ് മിസ്റ്റർ ഡോണേ റസ്ക്യൂ ദി പെറിഷിങ് എന്ന വിഷയം എനിക്ക് അയച്ചു തന്നിരുന്നു. ആ സായാഹ്നത്തിൽ ഞാൻ അവിടെ ഇരുന്നപ്പോൾ റെസ്ക്യൂ ദി പെറിഷിങ്, കെയർ ഫോർ ദി ഡയിങ്ങ് എന്ന വരി എനിക്കോർമ്മ വന്നു. മറ്റൊന്നും ആ രാത്രി എനിക്ക് ചിന്തിക്കുവാൻ കഴിഞ്ഞില്ല. ഞാൻ വീട്ടിൽ എത്തിയപ്പോൾ വിശ്രമിക്കുന്നതിനു മുൻപായി ഉടൻ ഞാൻ ജോലി ആരംഭിക്കുകയും, രാഗം ക്രമീകരിക്കത്തക്കവണ്ണം പൂർത്തിയാക്കുകയും ചെയ്തു. പിറ്റേന്നു ഞാൻ വരികൾ പകർത്തി എഴുതി, മിസ്റ്റർ ഡോണിന്ന്‌ അയച്ചു കൊടുക്കുകയും ചെയ്തു. അദ്ദേഹമാണ്, ഇന്നു നാം ഉപയോഗിക്കുന്ന ഹൃദയസ്പർശിയായ രാഗം ഇതിനു കൊടുത്തതു.

1903 നവംബർ മാസം, വൈ.എം. സി. എ യിൽ പ്രസംഗിക്കുവാനായി ഞാൻ മാസ്സാച്ചുസെറ്റ്സിലെ ലിൻ എന്ന സ്ഥലത്തു പോയി. ‘റെസ്ക്യൂ ദി പെറിഷിങ്’ എന്ന ഈ ഗാനം എഴുതുവാൻ ഇടയായ സംഭവം ഞാൻ അവരോട് പറഞ്ഞു യോഗാനന്തരം ഒരു വലിയ കൂട്ടം ആളുകൾ ഞാനുമായി ഹസ്തദാനം ചെയ്യുവാൻ വന്നുകൂടി. അവരിൽ ഒരാൾ വളരെ വ്യാകുലനായി കാണപ്പെട്ടു. മിസ്സ് ക്രോസ്‌ബി, മുപ്പത്തിയഞ്ചു വർഷം മുമ്പ് അങ്ങിനെ പറഞ്ഞ യുവാവ് ഞാനായിരുന്നു; അക്കാലത്തു ഞാൻ എന്റെ മാതാവിന്റെ ദൈവത്തിൽ നിന്നും ഏറെ അകന്നുപോയിരുന്നു. ആ രാത്രി നിങ്ങൾ ആ യോഗത്തിൽ വച്ചു പ്രസംഗിച്ചു കഴിഞ്ഞപ്പോൾ ഞാൻ സമാധാനം അന്വേഷിക്കയും കണ്ടെത്തുകയും ചെയ്തു. അന്നുമുതൽ ഞാൻ സ്ഥിരമായും ഒരു ക്രിസ്ത്യാനിയായി ജീവിക്കാൻ ഞാൻ ശ്രമിച്ചുവരുന്നു. എന്നു അയാൾ പറഞ്ഞപ്പോൾ എനിക്കുണ്ടായ അതിശയം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. അദ്ദേഹം തുടർന്നു: ഇനി നാം ഒരിക്കലും ഈ ഭൂമുഖത്തു വച്ച് കണ്ടുമുട്ടിയില്ല എങ്കിൽ നാം മേൽ ലോകത്തിൽ ചെന്നു കണ്ടുമുട്ടുകതന്നെ ചെയ്യും. ഇത് പറഞ്ഞു കൊണ്ടു അദ്ദേഹം എന്റെ കൈ ഉയർത്തി അദ്ദേഹത്തിന്റെ ചുണ്ടോട് ചേർത്തു; ഇന്നുവരെയും പേരറിയാത്ത ആ സുഹൃത്ത് എന്റെ ഹൃദയത്തിൽ സഹതാപത്തിന്റെ ശ്രുതി മീട്ടി. ഈ സഹതാപത്തിന്റെ ശ്രുതിയാണ് സ്വർഗ്ഗീയ ഗാനത്തിന്റെ അലകളായി കഴിഞ്ഞകാലത്തിന്റെ മങ്ങിയ ഓർമ്മകളായി ഇന്നും

മാറ്റൊലി കൊള്ളുന്നത്. - ക്രോസ്ബി, പേജ്. 37

നാശ പാപികളെ രക്ഷിപ്പാൻ കൈയെ
നീട്ടി ഉദ്ധാരണം ചെയ്ക വേഗം

ചരണങ്ങൾ

കേണപേക്ഷിച്ചീടിൻ വീണോരെ താങ്ങിൻ
രക്ഷണ്യ വീരനുണ്ടെന്നു ചൊല്ലീൻ
നാശ പാപികളെ രക്ഷ ചെയ്തീടീൻ
യേശു കാരുണ്യവാൻ രക്ഷിക്കും താൻ.

തന്നെ നിന്ദിക്കിലും താൻ കാക്കുന്നല്ലോ
താപികളെ ചേർത്തു രക്ഷ ചെയ്‍വാൻ
തീക്ഷ്ണ യാചനം നാം സൗമ്യ വിളിയും
ചെയ്കിൽ വിമോചിക്കും ചെല്ലുന്നോരെ

ഹൃത്തിൻ ആഴത്തിൽ വികാരങ്ങളുണ്ടേ
കൃപയിൻ വീര്യം കൊണ്ടു ജ്വലിക്കും
ആർദ്രമാം സ്നേഹത്തിൻ കൈ തൊട്ടീടുമ്പോൾ
പൊട്ടക്കമ്പി ഇമ്പനാദം മീട്ടും

രക്ഷണ്യ വേലപോൽ ധർമ്മം മറ്റില്ല
രക്ഷകൻ നൽകും പ്രയത്നബലം
വേലിയരികത്തും ദൂതറിയിച്ചു
രക്ഷകൻ മൃത്യു ഏറ്റെന്നു ചൊൽക.