🡅 🡇 🞮

പിളര്‍ന്നോരു പാറയേ! നിന്നില്‍ ഞാന്‍ മറയട്ടേ

യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷയും ആകുന്നു. സങ്കീര്‍ത്തനങ്ങള്‍ 18:2
ഛായാചിത്രം
റവ. തോമസ്‌ കോശി
(1857–1940)

ഒഗസ്ടുസ് എം. ടോപാല്ടി, 1776 (Rock of Ages). ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് റവ. തോമസ്‌ കോശി (1857–1940).

തോമസ്‌ ഹെസ്ടിങ്ങ്സ്, 1830 (🔊 ). മറ്റു രാഗങ്ങള്‍:

ചിതീകരണം
Rock of Gibraltar
Frederick R. Lee
(1798–1879)

പിളര്‍ന്നോരു പാറയേ! നിന്നില്‍ ഞാന്‍ മറയട്ടേ.
തുറന്ന നിൻ ചങ്കിലെ രക്തം ജലം പാപത്തെ
നീക്കി സുഖം നൽകട്ടെ മുറ്റും രക്ഷിക്ക എന്നെ

കല്പന കാത്തീടുവാൻ ഒട്ടും പ്രാപ്തനല്ലേ ഞാൻ
വൈരാഗ്യമേറിയാലും കണ്ണൂനീർ ചൊരിഞ്ഞാലും
വന്നിടാ പാപനാശം നീ താൻ രക്ഷിക്ക വേണം

വെറും കൈയ്യായ് ഞാനങ്ങു ക്രൂശിൽ മാത്രം നമ്പുന്നു
നഗ്നൻ ഞാൻ നിൻ വസ്ത്രം താ ഹീനൻ ഞാൻ നിൻ കൃപതാ
മ്ലേഛനായ് വരുന്നിതാ സ്വച്ഛനാക്കൂ്കു രക്ഷകാ

എന്നിലോടുന്നീശ്വാസം വിട്ടെൻ കണ്മങ്ങുന്നേരം
സ്വർലോക ഭാഗ്യം ചേർന്നു നിന്നെ ഞാൻ കാണുന്നങ്ങു
പിളർന്നോരു പാറയേ നിന്നിൽ ഞാൻ മറയട്ടെ