തന്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു.@യോഹന്നാൻ 10:3
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഡോറോത്തി എ. ത്രപ്പ്, 1836 (Savior, Like a Shepherd Lead Us). യുടെതെന്നു കരുതപ്പെടുന്നു. സൈമണ്‍ സഖറിയ, 2014.

സജിന, ബ്രാഡ്ബറി വില്ല്യം ബി. ബ്രാഡ്ബറി, സേക്രഡ് സോങ്ങ്സ് ആൻഡ് സോളോസ്, 1874 (🔊 pdf nwc). അദ്ധേഹത്തിന്റെ "ഓറിയോള' എന്ന സണ്ടേസ്കൂൾ കളക്ഷനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു.

ഛായാചിത്രം
ബ്രാഡ്ബറി വില്ല്യം ബി. ബ്രാഡ്ബറി
1816–1868

രക്ഷകാ ഇടയനെ-പോൽ നീ നടത്തുകെ-ങ്ങളെ
നല്ല മേച്ചിൽ നല്കി എന്നും നിൻ വേ-ലക്കൊരുക്കുകേ
വാഴ്ത്തപ്പെട്ട യേശുനാഥാ ഞങ്ങൾ എന്നും നിന്റേതാം
വാഴ്ത്തപ്പെട്ട യേശുനാഥാ ഞങ്ങൾ എന്നും നി-ന്റേതാം

മെച്ചമായ കൂട്ടു നല്കി വഴി കാട്ടി-യാക നീ
തെറ്റി പാപം ചെയ്തിടാതെ നിൻ കുഞ്ഞാടെ പോറ്റൂ നീ
വാഴ്ത്തപ്പെട്ട യേശുനാഥാ യാചിക്കുമ്പോൾ കേൾക്കണേ
വാഴ്ത്തപ്പെട്ട യേശുനാഥാ യാചിക്കുമ്പോൾ കേ-ൾക്കണേ

സാധുവായ, പാപി എന്നെ വാഗ്ദത്തം പോൽ ഏറ്റുകൊൾ
സ്വീക-രിച്ചു ശുദ്ധി നല്-കി വിടുവിപ്പാൻ ശക്തൻ നീ
വാഴ്ത്തപ്പെട്ട യേശുനാഥാ വേഗം തേടും നിൻ പാദം
വാഴ്ത്തപ്പെട്ട യേശുനാഥാ വേഗം തേടും നിൻ-പാദം

തേടാം തന്റെ സ്നേഹം നമ്മൾ, തന്റെ ഇഷ്ടം ചെയ്തിടാം
വാഴ്ത്തപ്പെട്ട ര-ക്ഷ-കന്റെ സ്നേഹം ഉള്ളിൽ നിറയ്ക്കാം
വാഴ്ത്തപ്പെട്ട യേശുനാഥാ സ്നേഹിക്കും നിൻ സ്നേഹം പോൽ
വാഴ്ത്തപ്പെട്ട യേശുനാഥാ സ്നേഹിക്കും നിൻ സ്നേഹം പോൽ