തന്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു.@യോഹന്നാൻ 10:3

എ. എൻ, 'ഗോസ്പൽ ജെംസ്'-ൽ ഡബ്ല്യൂ. വാറൻ ബെന്റലി എഴുതിയതു. (ബോസ്റ്റൺ, മാസ്സച്ചുസെറ്റ്സ്: ജോര്ജ്ജ് ഡി. റസ്സൽ, 1878) (Seeking for Me). *മൂന്നാം ചരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2016.

എമേഴ്സൺ ഇ. ഹേസ്റ്റി (🔊 pdf nwc).

യേശു എൻ രക്ഷകൻ മാനുഷനായ്
ബേത്ലഹേംപുൽ-കൂടതിൽ ജാതനായി
അത്ഭുത സ്നേഹത്തെ സ്തുതിക്കും ഞാൻ
തേടി വന്നാൻ എന്നെ (3)
അത്ഭുത സ്നേഹത്തെ സ്തുതിക്കും ഞാൻ
തേടി വന്നാൻ എന്നെ

യേശു എൻ രക്ഷകൻ കാൽവരിയിൽ
വീട്ടിയെൻ ക-ടം തന്നു വിടുതൽ
അത്ഭുതം എന്നെ താൻ രക്ഷിക്കയിൽ
ഉയിരതും വിട്ടാൻ (3)
അത്ഭുതം എന്നെ താൻ രക്ഷിക്കയിൽ
ഉയിരതും വിട്ടാൻ

*യേശു എൻ രക്ഷകൻ കാരുണ്യവാൻ
സ്വർഗ്ഗ ഗേഹം വിട്ടു ഭൂവിൽ വന്നു
എന്നെ പോൽ പാപിക്കായ് കേണീടുന്നു
ദീനമായ്‌ കേഴുന്നു (3)
എന്നെ പോൽ പാപിക്കായ് കേണീടുന്നു
ദീനമായ്‌ കേഴുന്നു

യേശു എൻ രക്ഷകൻ അന്നെന്ന പോൽ
പാത വിട്ടു ഞാ-നല-ഞ്ഞീടുകിൽ
വാദിക്കുന്നെ താൻ ശാന്ത സ്വരത്തിൽ
വിളിക്കുന്നെ എന്നെ(3)
വാദിക്കുന്നെ താൻ ശാന്ത സ്വരത്തിൽ
വാദിക്കുന്നെ താൻ ശാന്ത സ്വരത്തിൽ
വിളിക്കുന്നെ എന്നെ

യേശു എൻ രക്ഷകൻ വന്നീടുമേ
തൻ തിരുമൊഴിയെൻ ആശ്രയമേ
തേജസ്സിൽ വരുമ്പോൾ ഞാൻ കാണുമേ
കൈക്കൊള്ളും താൻ എന്നെ.(3)
തേജസ്സിൽ വരുമ്പോൾ ഞാൻ കാണുമേ
കൈക്കൊള്ളും താൻ എന്നെ.