പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊള്‍ക; വാഗ്ദത്തം ചെയ്തവന്‍ വിശ്വസ്തനല്ലോ.@എബ്രായർ 10:23
ഛായാചിത്രം
ആർ. കെൽസോ കാർട്ടർ
1849–1928

ആർ. കെൽസോ കാർട്ടർ, ജോണ്‍ സ്വേനി യുംകെൽസോ കാർട്ടറും ഒരുമിച്ച് രചിച്ച ’സോങ്ങ്സ് ഓഫ് പെർഫക്റ്റ് ലവ്' ൽ നിന്നും. പെൻസിൽവാനിയ: ജോണ്‍ ജെ.ഹൂഡ്, 1886) (Standing on the Promises) (🔊 pdf nwc). സൈമണ്‍ സഖറിയ, 2014.

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ദൈവവാക്കിൽ വിശ്വസിച്ചു നില്കുന്നു
കീർത്തിച്ചീടാം തൻ സ്തുതികൾ എന്നാളും
ഉന്നതേ മഹത്വം; എന്നു പാടും ഞാൻ
തന്റെ വാക്കിൽ ആശ്രയിക്കുന്നു.

പല്ലവി

നില്കാം നില്കാം
രക്ഷകന്റെ വാക്കിൽ ആശ്രയി-ച്ചെ-ന്നാളും
നില്കും നില്കും
തന്റെ വാക്കിൽ ആശ്രയിച്ചെന്നും.

മാറിടാത്ത വാഗ്ദത്തത്തിൽ നി-ന്നീ-ടാം
സംശയവും ഭീതിയും അടി-ച്ചാലും
ദൈവവാക്കിൻ ശക്തിയാൽ ഞാൻ നി-ന്നീ-ടും
നില്കും എന്നും ദൈവവാക്കിൽ ഞാൻ

വാഗ്ദത്തം ഇന്നുള്ളതാൽ ഞാൻ കാ-ണു-ന്നു
രക്തത്താലെ ശുദ്ധി ചെയ്ത സ-മ്മാ-നം
ക്രിസ്തു നൽകും സ്വാതന്ത്ര്യം നാം പ്രാപിക്കാം
നില്കും എന്നും ദൈവവാക്കിൽ ഞാൻ

ദൈവ വാഗ്ദത്വത്തിൽ ഞാനും നില്കുന്നു
സ്നേഹത്താൽ അവനെന്നെ ബ-ന്ധി-ക്കുന്നു
ആത്മാവിന്റെ വാളിനാൽ ജയിക്കുന്നു
നില്കും എന്നും ദൈവവാക്കിൽ ഞാൻ

ദൈവവാക്കി-ന്നുള്ളതാൽ ഞാൻ തോ-റ്റീ-ടാ
ശുദ്ധാത്മാവിൻ ശബ്ദം ഞാൻ ശ്ര-വി-ക്കുന്നു
രക്ഷകനിൽ ആശ്രയിക്കും എന്നാളും
നില്കും എന്നും ദൈവവാക്കിൽ ഞാൻ