എന്നാത്മാവിന്‍ ആദിത്യനേ
എന്‍ പ്രിയ രക്ഷകരനെ
നീ വസിക്കിലെന്‍ സമീപേ
രാത്രി പകല്‍ പോലാകുമേ
ഭൂജാതമാം മേഘമതാല്‍
മറപ്പാന്‍ നിന്നില്‍ നിന്നെന്നെ
ഇടയാക്കാരുതേ രാവില്‍
കാക്കണേ സര്‍വ്വശക്തനേ!
കണ്മയങ്ങി ഞാന്‍ നിദ്രയില്‍
കിടക്കുമ്പോള്‍ ക്ഷീണതയില്‍
എന്‍ രക്ഷകാ നിന്‍ മടിയില്‍
വിശ്രമിക്കുന്നെന്നോര്‍പ്പിക്ക
നിന്നെക്കൂടാതെ ജീവിപ്പാന്‍
പാത്രമല്ലേ ഒന്നിനാലും
സന്ധ്യയില്‍ കൂടെയിരിപ്പാന്‍
ഉഷസ്സോളം നീ വന്നാലും
ഇല്ലാതാകാന്‍ ഭയം ലേശം
രാവിന്നിരുളതിനാലും
എന്‍ സമീപെ വേണം വാസം
കൈവിടല്ലേ ഒരിക്കലും
തെറ്റി അലഞ്ഞിടുന്നോരും
മത്സരിപ്പോരും സര്‍വ്വരും
പാപനിദ്ര ചെയ്തീടായ് വാന്‍
കൃപാ വേല തുടര്‍ന്നരുള്‍
ദുഖിതനു കാവല്‍ നീയെ
അഗതിക്കു ധനം നീയെ
കരയുന്നവന്റെ നിദ്ര
ശിശുവിന്‍ സമമാക്കുക.
ഉണരും സമയം വന്നു
വാഴ്ത്തേണം അരികെ നിന്നു
രാജ്യം ചേരും വരെ സ്നേഹം
തന്നില്‍ വഴി നടത്തേണം.