ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.@ലേവ്യപുസ്തകം 19:2
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

വില്ല്യം ഡി. ലോങ്ങ് സ്റ്റാഫ്, 1882 (Take Time to Be Holy). സൈമണ്‍ സഖറിയ, 2015.

ഹോളിനസ്സ്, ജോർജ്ജ് സി. സ്റ്റെബിൻസ്, 1890 (🔊 pdf nwc).

ഛായാചിത്രം
ജോർജ്ജ് സി. സ്റ്റെബിൻസ്
(1846–1945)

സണ്ടർലാണ്ടിലെ (ഇംഗ്ലണ്ട്‌) മിസ്റ്റർ ലോങ്ങ്സ്റ്റാഫ്, ന്യൂ ബ്രൈറ്റണ്‍ എന്ന സ്ഥലത്ത് വച്ച് "ഞാൻ ശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും ശുദ്ധരാകുവിൻ" എന്ന വിഷയത്തെക്കുറിച്ചു ഒരു പ്രസംഗം കേൾക്കാൻ ഇടവന്നതിനാൽ ഈ ഗാനം രചിക്കപ്പെട്ടു. "ടെയ്ക്ക് റ്റൈം റ്റു ബി ഹോളി"എന്ന ഈ ഇംഗ്ലീഷ് ഗാനം ആദ്യമായി1891ൽ 'ഗോസ്പൽ ഹിംസ് ആൻഡ്‌ സേക്രഡ് സോങ്ങ്സിൽ' പ്രസിദ്ധീകരിക്കപ്പെട്ടു. അമേരിക്കയിലും, ബ്രിട്ടനിലും നടത്തപ്പെടുന്ന 'ശുദ്ധീകരണ യോഗ'ങ്ങളിൽ ഇത് ധാരാളമായി ഉപയോഗിച്ചു വരുന്നു. ഞങ്ങൾ ആ പട്ടണത്തിൽ ആദ്യകാല യോഗങ്ങൾ നടത്തിയിരുന്നപ്പോൾ മിസ്റ്റർ ലോങ്ങ്സ്റ്റാഫ് സണ്ടർലാണ്ടിലെ ബെതസൈദ ചാപ്പലിന്റെ ഖജാൻജി ആയിരുന്നു. ഇംഗ്ലണ്ടിൽ ഈ യോഗങ്ങളുമായി ബന്ധപ്പെട്ടു ആദ്യമായി എഴുതപ്പെട്ട ഒന്നും ആയിരുന്നു ഇത്.

സാങ്കി, പേജുകൾ. 337-8

നീ ശുദ്ധനായ്‌ തീർന്നു ചൊൽ-കേശുവോടു.
പാർക്കവനിൽ നി-ത്യം തൻ വചനത്താൽ.
ദൈ-വമക്കളെ നീ മു-റ്റും തുണക്ക,
ഏ-ക മനസ്സായാൽ ആ-ശിഷം എകും.

നീ ശുദ്ധനായ്‌ തീ-ർന്നു ലോ-കം ത്യജിക്ക.
എ-കാന്തതതയിൽ നീ യേ-ശുവേ നോക്ക,
തൻ രൂപത്തോട് നീ ഏ-കീ ഭവിക്ക,
നി-ന്നെ ദർശ്ശിക്കു-ന്നോർ തൻ മുഖം കാണും.

നീ ശുദ്ധനായ്‌ തീ-ർന്നു താൻ നടത്തീടും.
നീ മുന്നിലായ് ഓടാ- ഒ-രിക്കലുമേ,
ഏ-തവസ്ഥയിലും പി-ന്തുടരുക,
തൻ മുഖത്തെ നോ-ക്കി തൻ വാക്കു കേൾക്ക.

നീ ശുദ്ധനായ്‌ തീ-ർന്നു ആ-ശ്വസിക്കുക.
നിൻ വഴികളെ-ല്ലാം താൻ അറിയുന്നു,
സ്നേഹ-ത്തിൽ നടത്തും തൻ ആത്മാവിനാൽ,
ദി-വ്യ ശുശ്രൂഷക്കായി താൻ ഒരുക്കിടും.