പട്ടണ-വാതിലപ്പുറം
ഹരിതമാം കുന്നിൽ
എൻ നാഥനെ കുരിശതിൽ
തൂക്കിയെൻ രക്ഷക്കായ്!
ഹാ തൻ സ്നേഹം മഹത്തരം
നാമും സ്നേഹിക്കേണം.
വീണ്ടെടുപ്പിൻ രക്തത്തിന്നായ്
തൻ വേല തികയ്കാം.
അവർണ്ണനീയം ചൊല്ലുവാൻ
താൻ ഏറ്റ വേദന!
എൻ പേർക്കായ് എല്ലാം സഹിച്ചു
മരണത്തോളം താൻ!
എൻ പാപ മോചനം നേടാൻ,
താൻ ക്രൂശിൽ മരിച്ചു.
നാം സ്വർഗ്ഗലോകം പൂകിടാൻ,
താൻ ചിന്തി തൻ രക്തം.
പാപത്തിൻ പരിഹാരമായ്
മറ്റൊന്നും പോരാഞ്ഞു,
താൻ മാത്രം ശക്തൻ പ്രാപ്തൻ താൻ
വിണ്‍ വാതിൽ തുറപ്പാൻ.