ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.@വെളിപ്പാടു 7:14
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ലൂയീസ് ഇ. ജോണ്‍സ്, 1899 (There Is Power in the Blood) (🔊 pdf nwc). മേരിലാണ്ടിൽ ഉള്ള 'മൌണ്ടൻ ലേയ്ക്ക് പാർക്കി' ലെ ഒരു കാമ്പ് മീറ്റിംഗിൽ വച്ചു ജോണ്‍സ് ഈ ഗാനം രചിച്ചു. സൈമണ്‍ സഖറിയ, 2013.

പാപ വിമോചനം നേടേണമോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
തിന്മയിന്മേൽ ജയം നേടേണമോ?
നൽ അത്ഭുത ശക്തിയുണ്ട്

വൻ ശക്തി ശക്തി അത്ഭുത ശക്തി
കുഞ്ഞാട്ടിൻ രക്തത്തിൽ
വൻ ശക്തി ശക്തി അത്ഭുത ശക്തി
ദൈവ കുഞ്ഞാ-ട്ടിന്റെ രക്തത്തിൽ

ലോകപരീക്ഷ വിട്ടോടീടണോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
കാൽവറി രക്തത്താൽ ശുദ്ധി നേടൂ
നൽ അത്ഭുത ശക്തിയുണ്ട്

ഹിമത്തേക്കാൾ വെണ്മ നീ നേടേണമോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
പാപക്കറ നീക്കും ജീവ നദി
നൽ അത്ഭുത ശക്തിയുണ്ട്

യേശുവിന്നായ് സ്വയം അർപ്പിക്കുമോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
നിത്യവും തൻ സ്തുതി പാടീടുമോ?
നൽ അത്ഭുത ശക്തിയുണ്ട്