ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ ആശ്രയിച്ചു; അവർ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.@സങ്കീർത്തനങ്ങൾ 22:4
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ലൂയീസ എം.ആർ. സ്റ്റെഡ് 'സോങ്ങ്‌സ് ഓഫ് ട്രയംഫ്'-ൽ നിന്നും 1882 (’Tis So Sweet to Trust in Jes­us). സ്റ്റെഡ് തന്റെ ഭർത്താവ് മുങ്ങിമരിക്കുന്നതു നേരിൽ കണ്ടതിനു ശേഷം ഈ വരികൾ എഴുതി എന്നു പറയപ്പെടുന്നു. സൈമണ്‍ സഖറിയ, 2017.

:വില്യം ജെ. കിർപേട്രിക് (🔊 pdf nwc).

ഛായാചിത്രം
ലൂയീസ എം.ആർ. സ്റ്റെഡ്
1850–1917

യേശുവി-ലും തൻ വാക്കിലും
ആശ്രയി-പ്പതു മോദം
യഹോവ അ-രുളിചെയ്യും
മാറ്റമി-ല്ലാ വാഗ്ദത്തം!

പല്ലവി

നല്ലാശ്വാസം യേശു തന്നിൽ
എത്ര നാ-ൾ രുചിച്ചു ഞാൻ
യേശു എന്നും എ-ന്റെ സ്വന്തം
ഏറ്റം മോ-ദം തൻ കൃപ

നല്ലാശ്വാ-സം യേശു തന്നിൽ
ശുദ്ധി നൽ-കും തൻ രക്തം
വിശ്വാസാൽ നീ മുങ്ങി തീർന്നാൽ
സൗഖ്യം, ശു-ദ്ധി പ്രാപിക്കും

യേശുവിൽ നാം ആശ്രയിച്ചാൽ
പാപം, സ്വാ-ർത്ഥം നീങ്ങിടും
സൗജന്യ-മായ് സ്വീകരിക്കാം
ജീവൻ ശാ-ന്തി സന്തോഷം

നിന്നിലെ ആശ്ര-യം ഭാഗ്യം
രക്ഷകാ എൻ സ്നേഹിതാ
പാർക്കുമെന്നും നീയെൻ കൂടെ
ഇന്നും എ-ന്നും എന്നേക്കും