കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.@ഗലാത്യർ 1:4–5
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഫേനി ക്രോസ്ബി, 'ബ്രൈറ്റസ്റ്റ് ആന്റ് ബസ്റ്റ്'- ൽ ഡബ്ല്യൂ. എച്ച്. ഡോണ & റോബർട്ട് ലോറി (ഷിക്കാഗോ, ഇല്ലിനോയ്: ബീഗലോ & മെയിൻ, 1875), നമ്പർ 118 (To God Be the Glory). സൈമണ്‍ സഖറിയ, 2015.

ഡബ്ല്യൂ ഹോവേർഡ് ഡോണ (🔊 pdf nwc).

ഛായാചിത്രം
ഡബ്ല്യൂ ഹോവേർഡ് ഡോണ
1832–1915

വൻ ചെയ്തികൾക്കായ് സ്തോത്രം ദൈവത്തിനു
ഈ ലോകത്തെ സ്നേഹിച്ചു പുത്രനേക്കാൾ
പാപ ബലിക്കായ് അവൻ യാഗമായി
ഏവർക്കും പ്രവേശിപ്പാൻ പാത കാട്ടി

പല്ലവി

വാഴ്ത്തിടാം നാഥനെ ഭൂ-ആർപ്പിടട്ടെ
വാഴ്ത്തിടാം നാഥനെ നാ-മെല്ലാം ചേർന്നു
തൻ പുത്രനാൽ താതന്റെ പാതെ പോകാം
മഹത്വം കരേറ്റാം തൻ ചെതികൾക്കായ്

തൻ രക്തത്താൽ നേടിയ പൂർണ്ണ രക്ഷ
വിശ്വസി-ക്കുന്നോർക്കെല്ലാം പൂർണ്ണ ദാനം
വൻ പാ-പിയാലും നീ വിശ്വസിക്കിൽ
യേശു ക്ഷമ നല്കുമേ തൽക്ഷണത്തിൽ.

വൻ ക്രി-യകൾ ചെയ്തു താൻ പാഠമേകി
താൻ നേടിയ രക്ഷയാൽ മോദമേകി
യേശു-വിനെ അന്നാൾ ഞാൻ കാണുന്നേരം
അത്യത്ഭുതം, ആനന്ദം, അപ്രമേയം