ഭോഷവഴി-യെ വിട്ടോടിടുക,
ഭൂ-അസ്ഥി-രം ഹാ! നാൾകൾ നീങ്ങുന്നു.
മണ്ണിൻ മകൻ നീ കൃപ പ്രാപിച്ചോൻ,
ദൈവ സ്വരം നീ കേൾക്കുന്നില്ലയോ?
മർത്യാ നീ ശീഘ്രം പിന്തി-രി-ഞ്ഞുവാ
സുന്ദര ലോകം, ലോകർ ജ്ഞാനികൾ-
സാമ്രാജ്യങ്ങൾ ഉ-യർന്നു വീഴുന്നു.
സ്വപ്‌നങ്ങൾ കണ്ടു വിലപിക്കുന്നു,
എന്നുണരും ദു-സ്വപനത്തിൽ നിന്നും!
സുന്ദര ലോകം, ലോകർ ജ്ഞാ-നി-കൾ.
ഭൂമിയിൽ നീതി, ലോകർ ഒന്നത്രേ!
ദൈവത്തിൻ ഇഷ്ടം ഭൂവിൽ വാഴുമ്പോൾ,
ഇപ്പോഴും ഭൂവിൽ നിന്നുയരുന്നു,
ആനന്ദമാർന്ന ജയ ഘോഷങ്ങൾ
ഭൂമിയിൽ നീതി, ലോകർ ഒ-ന്ന-ത്രേ!