അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.@എബ്രായർ 4:16
ഛായാചിത്രം
ഏനി എസ്സ്. ഹോക്ക്സ്
(1836–1918)

ഏനി എസ്സ്. ഹോക്ക്സ്, ഹിംസ് ആന്റ് റ്റ്യൂൺസ് ഫോർ ഹോം വെർഷിപ്പ് -ൽ നിന്നും. (ന്യൂയോർക്ക്: ജെയിംസ് ആർ. ഓസ്ഗുഡ്, 1871), പേജ് 829. .

റോബർട്ട് ലോറി (🔊 pdf nwc).

ഛായാചിത്രം
റോബർട്ട് ലോറി
(1826–1899)

37 വയസ്സുള്ള ഒരു യുവമാതാവായിരിക്കെ ഞാൻ പതിവുപോലെ തിരക്കേറിയ വീട്ടുജോലികളിൽ വ്യാപൃതയായിരിക്കയായിരുന്നു. പെട്ടെന്നു നാഥനോടുള്ള സാമീപ്യ ബോധം കൊണ്ട് നിറയുകയും, ഒരാൾക്ക്‌ സങ്കടത്തിലായാലും, സന്തോഷത്തിലായാലും അവനെക്കൂടാതെ എങ്ങിനെ ജീവിക്കാൻ കഴിയും എന്നു അത്ഭുതപ്പെടുകയും ചെയ്തു. "വേണം നിന്നെ സദാ" (I need thee every hour) എന്നീ വരികൾ അതോടെ മനസ്സിൽ ആഗതമാകുകയും, ആ ചിന്ത ഉടൻ എന്നെ ആകമാനം ഭരിക്കയും ചെയ്തു.

മാനവ രാശിയുടെ തുടിക്കുന്ന ഹൃദയത്തെ ഈ ഗാനം എന്തുകൊണ്ട് ഇത്രമാത്രം സ്പർശ്ശിച്ചു എന്നു എനിക്ക് ഗ്രഹിപ്പാൻ കഴിഞ്ഞില്ല. എന്നാൽ ഏറെ നാളുകൾക്കു മുമ്പ് എന്റെ ജീവിത മാർഗ്ഗമദ്ധ്യേ വൻ നഷ്ടത്തിന്റെ ഒരു നിഴൽ പതിച്ചപ്പോൾ, മറ്റുള്ളവർക്കു ശാന്തതയുടെയും സമാധാനത്തിന്റെയും വേളകളിൽ സാന്ത്വനം നൽകുന്ന ഏതോ ശക്തി ആ വരികളിൽ കൂടെ അവർക്കു പ്രദാനം ചെയ്യാൻ കഴിയുന്നുണ്ട് എന്നു എനിക്ക് അനുഭവപ്പെട്ടു.

ഏനി എസ്സ്. ഹോക്ക്സ്

വരികൾ എഴുതി കഴിഞ്ഞു ഹോക്സ് അവരുടെ പാസ്റ്ററിനു കൊടുത്തു. അദ്ദേഹം അതിന്നു രാഗവും പല്ലവിയും എഴുതി.

വേണം നിന്നെ സദാ-കൃപാ നാഥാ
അന്യരിൻ വാക്കൊന്നും-ശാന്തി നൽകാ

പല്ലവി

വേണം മേ* നിന്നെ വേണം-എന്നേരവും വേണം
വന്നേൻ നിൻ മുൻപിൽ നാഥാ,-ആശിഷം താ

വേണം നിന്നെ സദാ-കൂടെ പാർക്ക
പരീക്ഷ നിസ്സാരം-നീ ഇങ്ങെങ്കിൽ

വേണം നിന്നെ സദാ-സുഖേ, ദുഃഖേ
വന്നു നീ പാർക്കായ്കിൽ-ജീവൻ വൃഥാ

വേണം നിന്നെ സദാ നിൻ ജ്ഞാനം താ
നിൻ വാഗ്ദാനമെന്നിൽ-നിവർത്തിക്ക

വേണം നിന്നെ സദാ-പരിശുദ്ധാ
നിൻ സ്വന്തമാക്കെന്നെ-ദൈവപുത്രാ


* മേ = എനിക്കു