അനന്തരം ഞാന്‍ ആരെ ആയക്കേണ്ടു? ആര്‍ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കര്‍ത്താവിന്റെ ശബ്ദം കേട്ടു.@യെശയ്യാവു 6:8
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ജോണ്‍ എച്ച്. ഹോംസ്, 1913 (The Voice of God Is Calling). സൈമണ്‍ സഖറിയ, 2012.

മീറിയോനിഡ്, വില്യം എഫ്. ലോയിഡ്, 1841 (🔊 pdf nwc).

ഛായാചിത്രം
ജോണ്‍ എച്ച്. ഹോംസ്
1879–1964

ക്ഷണിക്കും ദൈവ ശബ്ദം കേള്‍ക്കുന്നീക്കാലത്തും
യെശ്ശയാ കേട്ടു അതു സീയോനില്‍ ഉച്ചത്തില്‍
എന്‍ ജനത്തെ രക്ഷിപ്പാന്‍, ഞാന്‍ ആരെ അയക്കേണ്ടു?
ബന്ധനം നിന്ദ പോക്കാന്‍ ഞാന്‍ ആരെ അയക്കേണ്ടു?

എന്‍ ജനം കേഴുന്നിന്നു ഖനിയില്‍, ചേരിയില്‍
പട്ടണദേശമെല്ലാം ആര്‍ത്തിരമ്പീടുന്നു
എന്‍ ജനം വീഴുന്നെങ്ങും തളര്‍ന്നിരുട്ടതില്‍
ബന്ധനം തകര്‍ത്തീടാന്‍ ഞാന്‍ ആരെ അയക്കേണ്ടു?”

നിന്‍ വിളി കേട്ടു ഞങ്ങള്‍ വരുന്നെന്നു ചൊല്ലും,
നിന്‍ വേലക്കാരായ് വീണ്ടും അയക്ക വേലക്കായ്‌
ഞങ്ങളിന്‍ ജീവന്‍ ശക്തി കേവലം ശുഷ്കമാം
നിനക്കോ അവ മൂലം മഹത്വം വര്‍ത്തിക്കാം

സമൃദ്ധി അഹങ്കാരം എന്നില്‍നിന്നകറ്റ
ആത്മനിന്ദയകറ്റി മഹത്ത്വം കാണിക്ക
ഞങ്ങളെ ശുദ്ധരാക്കി നിന്‍ വഴി കാണിക്ക
അനുസരിക്കും ഞങ്ങള്‍, നിന്‍ ആജ്ഞയും വാക്കും!