ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിന്നും തന്നേ.@യോഹന്നാൻ 11:52
ഛായാചിത്രം
എഡ്‌വാഡ് ക്രെംസർ
1838–1914

1597–ൽ ഒരു ഡച്ച് വിജയം ആഘോഷിപ്പാനായിരുന്നു ഈ സ്തോത്രഗാനം ആദ്യമായി എഴുതിയത്. അതു നീഡ ലാൻഡിഷ ഗെഡിങ്ക്ക്ലാങ്ക് -ൽ വച്ച് അഡ്രിയാനസ് വെലറിയുസ് (ഹാർലം, ഹോളണ്ട്: 1626) (വിൽറ്റ് ഹെയ്ഡൻ നുട്രെഡൻ) പ്രസിദ്ധീകരിച്ചു. ഇതു പിന്നീട് എഡ്‌വാഡ് ക്രെംസർ ഡച്ച് ഭാഷയിൽ നിന്നും ലാറ്റിൻ ഭാഷയിലേക്കു ക്രമീകരിച്ചു തർജ്ജിമ ചെയ്ത്, സെഗ്സ് ആൾട്ട് നീഡലാൻഡിഷ ഫൊൾക്‌സ്‌ലിഡർ-ൽ പ്രസിദ്ധീകരിച്ചു. (ലൈപ്സിക്, ജർമ്മനി: 1877) (🔊 pdf nwc). ജർമ്മൻ ഭാഷയിൽ നിന്നും ഇംഗ്ളീഷിലേക്ക് 1894 ൽ തിയോഡോർ ബെയ്ക്കർ തർജ്ജിമ ചെയ്തു. സൈമണ്‍ സഖറിയ, 2017. .

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

നാം കൂ-ടി വരുന്നിന്നു ആ-ശിഷം യാചിപ്പാൻ
നിർ-ബന്ധി-ക്കും തന്റെ ശ-ബ്ദം കേൾപ്പാൻ
വൻ ദുഷ്ടരിൻ പീഡപോയ് ആശ്വാസം നാം പ്രാപിക്കും
ഓർക്കും താൻ തൻ സ്വന്തത്തെ! വാഴ്ത്തീടും ഞാൻ

ഇ-മ്മാനുവേലാമവൻ ന-മ്മെ നയിച്ചീടും,
തൻ ദിവ്യ സാ-മ്രാജ്യം വാ-ണീടുവാൻ
ഈ പോരിൽ ജയം തന്നെ ആദ്യവും താൻ അന്ത്യവും
നാഥനെന്റെ കൂട്ടുണ്ട്, സ്തോത്രം ദേവാ!

നാം വാഴ്ത്തുന്നു നിൻ നാമം രക്ഷകനേ നിന്നെ,
എന്നും നീ കാക്കേണം, യാചിക്കുന്നു.
വൻ കഷ്ടത നീ മാറ്റി പോറ്റിടണമെന്നെന്നും
വാഴ്ത്തിടും ഞാൻ നിന്നെ നൽ സ്വാതന്ത്ര്യമായ്