സ്നേഹിതന്മാര്‍ക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആര്‍ക്കും ഇല്ല.@യോഹന്നാന്‍ 15:13
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

അലക്സാണ്ടര്‍ മീന്‍സ് (What Wondrous Love Is This). സൈമണ്‍ സഖറിയ, 2011.

അലക്സാണ്ടര്‍ മീന്‍സ്; (ന്യൂയോര്‍ക്ക്: ഹേസ്റ്റിങ്ങ്സ് ഹൌസ്, 1835) “സതേണ്‍ ഹാര്‍മണി ആണ്ട്‌ മ്യൂസിക്കല്‍ കംബാനിയന്‍‍” എന്നതില്‍ നിന്നുംഎടുത്തതു. രാഗം ക്രമീകരണം ചെയ്തത്: വില്യം ജെ.റേയ് നോള്‍ഡ് (1920–) (🔊 pdf nwc).

ഛായാചിത്രം
അലക്സാണ്ടര്‍ മീന്‍സ്
1809–1875

എത്രയോ അത്ഭുതം തന്‍ സ്നേഹം ആത്മാവേ!
എത്രയോ ആശ്ചര്യം ആത്മാവേ!
ഹീനമാം ശാപം താന്‍ ഏറ്റല്ലോ എന്‍ പേര്‍ക്കായ്
‌എത്രയോ അത്ഭുതം തന്‍ സ്നേഹം ആത്മാവേ!
എത്രയോ അത്ഭുതം തന്‍ സ്നേഹം!

പാപത്തില്‍ ഞാനന്നു വീണപ്പോള്‍ താണപ്പോള്‍
ആഴത്തില്‍ ആണ്ടപ്പോള്‍ ആത്മാവേ!
ദൈവത്തിന്‍ കോപത്തിന്‍ തീയ്യാല്‍ ഞാന്‍ വെന്തപ്പോള്‍
ക്രൂശില്‍ താന്‍ മുള്‍മുടി ഏറ്റല്ലോ എന്‍ പേര്‍ക്കായ്
സ്വര്‍ഗ്ഗം വെടിഞ്ഞു താന്‍ എന്‍ പേര്‍ക്കായ്‌.

ദൈവത്തിന്‍ കുഞ്ഞാടെ സ്തുതിക്കും, ഘോഷിക്കും
ആനന്ദാല്‍ കുഞ്ഞാട്ടിന്‍ കൃപയെ
മാറ്റമില്ലാത്തോനാം യാഹേ ഞാന്‍ സ്തുതിക്കും.
ലക്ഷങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പാടുമ്പോള്‍ വാഴ്ത്തുമ്പോള്‍
ചേര്‍ന്നങ്ങു പാടും ഞാന്‍ തന്‍ സ്തുതി.

ചാവിനെ ജയിച്ചാല്‍ പാടും ഞാന്‍ പാടും ഞാന്‍
ദേഹി ജഡം വിട്ടാല്‍ പാടും ഞാന്‍
ആര്‍ത്തു പാടീടും ഞാന്‍ ആനന്ദാല്‍ പാടും ഞാന്‍
നിത്യതയിങ്കലും നിര്‍ത്താതെ പാടും ഞാന്‍
നാഥനേ നിന്‍ സ്തുതി പാടും ഞാന്‍.