യഹോവയായ കർത്താവു സകലമുഖങ്ങളിലും നിന്നു കണ്ണുനീർ തുടക്കയും…ചെയ്യും@യെശയ്യാവ്‌ 25:8
ഛായാചിത്രം
ഓസ്റ്റിൻ സി. ലൗലെയ്സ്
1919–2010

ഐസക്ക് വാട്ട്സ്, ദാവീദിന്റെ സങ്കീര്‍ത്തനങ്ങള്‍, ഹിംസ് ആന്റ് സ്പിരിച്വൽ സോങ്ങ്സ് 1707 (When I Can Read My Title Clear).

പിസ്‌ഗാ സ്‌കോട്ടിഷ് ട്യൂൺ, ക്രമീകരണം ചെയ്തതു ജോസഫ് സി. ലോറി, 'കെന്റക്കി ഹാർമ്മണി'-യിൽ നിന്നും. അനന്യാസ് ഡേവിസൺ, രണ്ടാം പതിപ്പ്, 1817; ക്രമീകരണം ചെയ്തതു ഓസ്റ്റിൻ സി. ലൗലെയ്സ് 'ദി ബുക്ക് ഓഫ് ഹിംസ്'-ൽ നിന്നും. (നാഷ്‌വിൽ ടെന്നിസി, ദി യുണൈറ്റഡ് പബ്ലിഷിംഗ് ഹൌസ് 1966), നമ്പർ 302 (🔊 pdf nwc).

ഛായാചിത്രം
ഐസക്ക് വാട്ട്സ്
1674–1748

കൂപ്പർ തന്റെ 'ട്രൂത്ത്' എന്ന കവിതയിൽ, അവിശ്വാസിയായ വോൾട്ടയറിനെയും, തന്റെ വേദപുസ്തകം സത്യമാണെന്നു അറിയുകയും വിശ്വസിക്കയും ചെയ്യുന്ന ഒരു ഗ്രാമീണ സ്ത്രീയെയും തമ്മിൽ താരതമ്മ്യപ്പെടുത്തുന്നുണ്ടു. സമർത്ഥനായ ഫ്രഞ്ച്കാരൻ ഒരിക്കലും മനസ്സിലാക്കാത്ത സത്യം- അതിൽ എഴുതിയിരിക്കുന്നതുപോലെ അവളുടെ ധനം സ്വർഗ്ഗത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതാണു.

നട്ടർ, പേജ്‌, 231

സ്വർഗ്ഗസൗധങ്ങൾക്കെൻ ദായം*
വ്യക്തമാകുമ്പോൾ ഞാൻ
ഭീതി പോക്കിത്തുടയ്ക്കുന്നേൻ
രോദനക്കണ്ണുനീർ.

ലോകമെന്നോടെതിർത്തു നാ-
രകീയാസ്ത്രമെയ്താൽ
സാത്താൻ കോപം പുച്ഛിച്ചു ഞാൻ
എതിർക്കും ലോകത്തെ

ആധി പ്രളയം വരട്ടെ
ചിന്താകുലം കൂടെ
എൻ വീടെൻ ദൈവമെൻ സ്വർഗ്ഗം
എനിക്കിവ മതി.

വിണ്ണിൻ സ്വസ്ഥാബ്ധിയിലെന്റെ
ക്ഷീണാത്മാ മുഴുകും,
ശാന്തി തിങ്ങും, ഹൃത്തിൽ പിന്നെ
ചിന്താകുലം വരാ.


*ദായം = അവകാശം