ഒരു മനുഷ്യനു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയിൽ ഒന്നു തെറ്റി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ?@മത്തായി 18:12
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ജോണ്‍ നീഡം (?–1786) (When Some Kind Shepherd from the Fold). സൈമണ്‍ സഖറിയ, 2015.

ആസ്മോണ്‍, കാൾ ജി. ഗ്ലാസർ, 1828; ക്രമീകരണം ചെയ്തതു ലോവൽ മേസണ്‍, മോഡേണ്‍ സാമിസ്റ്റ് 1839 (🔊 pdf nwc).

ഛായാചിത്രം
ലോവൽ മേസണ്‍
1792–1872

കൃ-പയേറും ആട്ടിടയൻ
തേടുന്നു തൻ ആടെ.
മലകളിൽ, താഴ് വാരത്തിൽ
പാറയിടുക്കിലും.

കണ്ടെത്തുമ്പോൾ എന്തു മോദം
ഇടയൻ തന്നുള്ളിൽ!
കോരിയെടു-ക്കും കൈകളിൽ
തോളിലും താൻ ഏറ്റും.

തൻ ആനന്ദം പങ്കുവയ്പ്പാൻ
ഭവനത്തിൽ ചെല്ലും.
നീതിമാന്മാർ ആനന്ദിക്കും
ഇടയനെ കാണും.

പാപി മനം തിരിഞ്ഞിപ്പോൾ
താഴ്മയായ് യാചിച്ചാൽ.
സ്വർഗൃഹത്തിൽ ചേർത്തീടുമേ
എന്തു മോദം വിണ്ണിൽ!