വെള്ള നിലയങ്കി ധരിച്ചിരിക്കുന്ന ഇവര്‍ ആര്‍?@വെളിപ്പാട് 7:13
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ടുളിയസ് സി. ഒ' കെയിന്‍, പ്രഷ്യസ് ഹിംസില്‍ നിന്നും. (ഫിലദല്‍ഫിയ, പെന്‍സില്‍വാനിയ, ബഥനി സാബത്ത് സ്കൂള്‍, 1870) (Washed in the Blood of the Lamb). ഐറ സങ്കി യുടെ സേക്രഡ് സോങ്ങ് ആന്റ്; സോളോസില്‍ നിന്നും. റവ. ആല്‍ഫ്രെഡ് കുക്കുമേന്‍ ഈ ഗാനത്തിന്റെ തലവാചകമായി ഇങ്ങനെ എഴുതിയിട്ടുണ്ട്. കുഞ്ഞാടിന്റെ രക്തത്താല്‍ കഴുകപ്പെട്ടു ഞാന്‍ സ്വര്‍ഗ്ഗ കവാടത്തിലൂടെ ഉലാത്തുന്നു. സൈമണ്‍ സഖറിയ, 2013.

ടുളിയസ് സി. ഒ' കെയിന്‍ (🔊 pdf nwc).

ഛായാചിത്രം
ടുളിയസ് സി. ഒ' കെയിന്‍
1830–1912

ആരാണിവര്‍ ശൈത്യ തിരയിന്മേല്‍
നിശ്ശബ്ദമാം വന്‍ കല്ലറയ്ക്കു മേല്‍
കുഞ്ഞാട്ടിന്റെ രക്തത്താല്‍
രക്ഷ
എന്നാര്‍ത്തിടുന്നോര്‍

പല്ലവി

പുത്തന്‍ യെരുശ്ശലെമിന്‍ വാതിലിലൂടെ
രക്തത്തിനാല്‍ വീണ്ടവര്‍
പുത്തന്‍ യെരുശ്ശലെമിന്‍ വാതിലിലൂടെ
രക്തത്തിനാല്‍ വീണ്ടവര്‍

യൗവ്വനത്തില്‍ നാഥനെ കണ്ടവര്‍
തന്‍ ജ്ഞാനത്തിന്‍ പൊരുള്‍ തിരഞ്ഞവര്‍
പൂര്‍ണ്ണ കൃപ പ്രാപിച്ചോര്‍
രക്തത്തിനാല്‍ വീണ്ടവര്‍

കഷ്ടതയില്‍ തളര്‍ന്നു പോകാതെ
യേശുവെ മുറ്റും മുന്നില്‍ കണ്ടവര്‍
നിര്‍മ്മല മാനസന്മാര്‍
രക്തത്തിനാല്‍ വീണ്ടവര്‍

പരീക്ഷയില്‍ പതറിടാത്തവര്‍
അഗ്നിക്കു മുന്‍ വെന്തുപോകാത്തവര്‍
യേശു ചൊല്ലും വന്നീടിന്‍
രക്തത്തിനാല്‍ വീണ്ടവര്‍

സ്വൈരമുണ്ടേ മിന്നും തീരദേശേ
ദുഖം മരണം എല്ലാം തീര്‍ന്നുപോം
എന്നെന്നേയ്ക്കും ആനന്ദം
രക്തത്തിനാല്‍ വീണ്ടവര്‍